ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ സൺ ടിവി നെറ്റ് വർക്കിന്റെ (Sun TV Network) സ്വത്ത് തർക്കത്തിൽ ഇടപെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ (MK Stalin). സൺ ടിവി ഉടമകളായ മാരൻ സഹോദരൻമാർ തമ്മിലുള്ള തർക്കത്തിലാണ് ഇവരുടെ അടുത്ത ബന്ധു കൂടിയായ സ്റ്റാലിൻ ഇടപെട്ടിരിക്കുന്നത്. ഇതോടെ സൺ ടിവി നെറ്റ്‌വർക്ക് ചെയർമാൻ കലാനിധി മാരനും (Kalanithi Maran) അദ്ദേഹത്തിന്റെ സഹോദരനും മുൻ കേന്ദ്രമന്ത്രിയുമായ ദയാനിധി മാരനും (Dayanidhi Maran) തമ്മിലുള്ള ദീർഘകാലമായുള്ള തർക്കം പരിഹാരത്തിലേക്ക് അടുക്കുന്നതായി മണി കൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു.

തർക്കപരിഹാരത്തിനായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെയും അദ്ദേഹത്തിന്റെ മകനും തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെയും (Udayanidhi Stalin) സാന്നിധ്യത്തിലാണ് മാരൻ സഹോദരന്മാരും സഹോദരി അൻബുക്കരശിയും (Anbukarasi) തമ്മിൽ കൂടിക്കാഴ്ച നടന്നത്. മാരൻ സഹോദരൻമാർ തമ്മിലുള്ള സ്വത്തുതർക്കം നേരത്തെ ഹൈക്കോടതിയിൽ എത്തിയിരുന്നു. സൺ നെറ്റ് വർക്കിന്റെ ഓഹരികൾ കലാനിധി മാരൻ അനധികൃതമായി സ്വന്തമാക്കിയതായി ദയാനിധി മാരൻ ആരോപിക്കുന്നു. 2003ൽ സൺ ടിവിയിലെ 10 രൂപ വിലയുള്ള 12 ലക്ഷം ഓഹരികൾ കലാനിധി സ്വന്തം പേരിലേക്ക് മാറ്റിയതായാണ് ദയാനിധിയുടെ പരാതി. ദയാനിധിയുടെയോ ഡയറക്ടർ ബോർഡിന്റെയോ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു ഇതെന്നും അദ്ദേഹം ആരോപണം ഉന്നയിക്കുന്നു.

കുടുംബ പ്രശ്നം എന്നതിന് അപ്പുറം തമിഴ്നാട് ഭരിക്കുന്ന ഡിഎംകെയുടെ (DMK) കൂടി രാഷ്ട്രീയ പ്രശ്നമായി ഇത് മാറിയിരുന്നു. ഇതിനു പിന്നാലെയാണ് സ്റ്റാലിൻ പ്രശ്നത്തിൽ ഇടപെട്ട് ഒത്തുതീർപ്പ് ശ്രമം ആരംഭിച്ചത്. ഒത്തുതീർപ്പ് ചർച്ച സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടില്ല. 

Tamil Nadu CM MK Stalin has reportedly mediated a resolution to the long-standing feud between Sun TV chairman Kalanithi Maran and his brother Dayanidhi Maran, stemming from a legal battle over Sun TV shareholding and fraud allegations.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version