വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് (Vizhinjam International Seaport) സമീപം വ്യവസായ ഭൂമി ഏറ്റെടുക്കുന്നതിൽ കേരള സർക്കാർ ബുദ്ധിമുട്ടുകയാണ്. എന്നാൽ തുറമുഖത്തിന്റെ ബിസിനസ് സാധ്യതകൾ പരമാവധി മുതലെടുക്കാൻ ഒരുങ്ങുകയാണ് അയൽ സംസ്ഥാനമായ തമിഴ്‌നാട്. തിരുനെൽവേലി (Tirunelveli) ജില്ലയിലെ നാല് പുതിയ സിപ്‌കോട്ട് വ്യവസായ പാർക്കുകൾ (SIPCOT industrial parks) അടക്കം വേഗത്തിലുള്ള നടപടികളാണ് തമിഴ്നാട് ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്നത്. തമിഴ്‌നാട് സർക്കാർ അടുത്തിടെ അംഗീകാരം നൽകിയ ഈ പദ്ധതികൾ വിഴിഞ്ഞത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന ദൂരത്തിലാണ്.

നങ്കുനേരിയിലെ (Nanguneri) രണ്ട് പാർക്കുകൾക്ക് 2,260 ഏക്കറിലധികം ഭൂമി ഏറ്റെടുക്കുന്നതിനായി തമിഴ്നാട്  സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മൂലക്കരൈപ്പട്ടിയിൽ (Moolakaraipatti) മൂന്നാമത്തെ വ്യവസായ പാർക്ക് ആസൂത്രണം ചെയ്തിട്ടുമുണ്ട്. ഗംഗൈകൊണ്ടനിൽ (Gangaikondan) നിലവിലുള്ള സിപ്കോട്ട് പാർക്കിന്റെ രണ്ടാം ഘട്ടം സജ്ജമാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുന്നതിനായാണ് ഈ വ്യവസായ പാർക്കുകളെല്ലാം വികസിപ്പിച്ചിരിക്കുന്നത്.

എന്നാൽ കേരളത്തിന്റെ അവസ്ഥ നേരെ തിരിച്ചാണ്. വിഴിഞ്ഞം അനുബന്ധ വ്യവസായങ്ങൾക്കായി ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ (Invest Kerala summit) വമ്പൻ ഗ്രൂപ്പുകളടക്കം രംഗത്തു വന്നിരുന്നുവെങ്കിലും ഇതിന് ആവശ്യമായ ഭൂമി സ്വയം കണ്ടെത്താനാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. സമ്മിറ്റിൽ ഇൻലാൻഡ് കണ്ടെയ്നർ ടെർമിനലിനായി ദുബായ് ആസ്ഥാനമായുള്ള ഷറഫ് ഗ്രൂപ്പ് (Sharaf Group) 5000 കോടി രൂപ നിക്ഷേപ വാഗ്ദാനം ചെയ്തെങ്കിലും ഭൂമി സ്വയം കണ്ടെത്തണമെന്നാണ് കമ്പനിയോട് കേരളം നിർദേശിച്ചത്. ഇതുവരെ തുറമുഖത്തിന് സമീപം ഏകദേശം 100 ഏക്കർ ഭൂമി മാത്രമേ കേരളത്തിന് ഏറ്റെടുക്കാൻ സാധിച്ചിട്ടുള്ളൂ എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഭൂമി സംബന്ധിച്ച ചർച്ചകൾ ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ഇങ്ങനെ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന ഗുണഭോക്താവ് തമിഴ്‌നാടാണെന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

അതേസമയം പാലക്കാട് മുതൽ വിഴിഞ്ഞം വരെയുള്ള പോർട്ട് ബെയ്സ്ഡ് ഡെവലപ്മെന്റ് കോറിഡോറിലൂടെ (Port-based development corridor) കേരളം ഇത് മറികടക്കാൻ ശ്രമം നടത്തുന്നുണ്ട്. തമിഴ്നാട്ടിലെ തിരുനെൽവേലിയിലും തൂത്തുക്കുടിയിലും (Tuticorin) ഉള്ളതിനു സമാനമായ വ്യവസായ പാർക്കാണ് കേരളത്തിന് പാലക്കാട് ഉള്ളത്. ഇത് പരമാവധി പ്രയോജനപ്പെടുത്തുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് (APM Mohammed Hanish) പറഞ്ഞു. ദേശീയപാത 66 പൂർത്തിയാകുന്നതോടെ തിരുവനന്തപുത്ത് നിന്നും 6 മണിക്കൂറിൽ പാലക്കാടെത്താം. ഈ പാതയുടെ ചുറ്റും വ്യവസായങ്ങൾ വളരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

While Kerala faces challenges in acquiring land for industrial development near the Vizhinjam International Seaport, neighboring Tamil Nadu is rapidly establishing four new SIPCOT industrial parks in Tirunelveli district, strategically positioned to capitalize on the port’s business potential and emerge as its primary beneficiary.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version