ഇന്ത്യയിലെ ആദ്യ എക്സ്പീരിയൻസ് സെന്ററുമായി (experience centre) അമേരിക്കൻ ഇലക്ട്രിക് വാഹനനിർമാണ ഭീമനായ ടെസ്‌ല (Tesla). മുംബൈ ജിയോ വേൾഡ് ഡ്രൈവിലാണ് കമ്പനിയുടെ ഇന്ത്യൻ വരവിലെ സുപ്രധാന നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന എക്‌സ്പീരിയൻസ് സെന്റർ.

ആപ്പിൾ ഫ്ലാഗ്ഷിപ്പ് സ്റ്റോറിനടുത്തുള്ള 4,000 ചതുരശ്ര അടി റീട്ടെയിൽ ബിൽഡിങ്ങിലാണ് എക്സ്പീരിയൻസ് സെന്റർ വരുന്നത്. പൂനെ എഞ്ചിനീയറിംഗ് ഹബ്, ബെംഗളൂരു ഓഫീസ്, ബാന്ദ്ര കുർള കോംപ്ലക്‌സിന് (BKC) സമീപമുള്ള താൽക്കാലിക ഓഫീസ് എന്നിവയടക്കം ഇതോടെ ഇന്ത്യയിലെ ടെസ്‌ലയുടെ സാന്നിധ്യം  നാല് പ്രധാന സ്ഥലങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്.

ഇന്ത്യയിലെ ടെസ്‌ലയുടെ തന്ത്രപരമായ വിപുലീകരണത്തിന്റെ ഭാഗമാണ് മുംബൈയിലെ എക്‌സ്പീരിയൻസ് സെന്റർ ആരംഭിക്കുന്നത്. ഇറക്കുമതി, പ്രാദേശികവൽക്കരണം എന്നിവയുമായി ബന്ധപ്പെട്ട നിയന്ത്രണ, നയപരമായ നീക്കങ്ങൾ തുടരുന്നതിനിടയിലും കൂടുതൽ വികസനങ്ങൾക്ക് അടിത്തറ പാകാൻ എക്സ്പീരിയൻസ് സെന്ററിലൂടെ ടെസ്‌ലയ്ക്ക് സാധിക്കും.

Tesla officially enters the Indian market with its first showroom opening in Mumbai on July 15. The company will sell imported Model Y cars despite high taxes, with no immediate plans for local manufacturing

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version