സ്ലീപ്പിങ് പോഡ് (sleeping pod) അഥവാ ക്യാപ്സൂൾ ഹോട്ടൽ (capsule hotel) സംവിധാനവുമായി വിശാഖപട്ടണം റെയിൽവേ സ്റ്റേഷൻ (Visakhapatnam railway station). ഈസ്റ്റ് കോസ്റ്റ് റെയിൽവേ സോണിലെ (ECoR) ആദ്യ സ്ലീപ്പിങ് പോഡാണ് വിശാഖപട്ടണത്തിലേത്. ട്രാൻസിറ്റ് യാത്രക്കാർ, സ്ത്രീകൾ, വിനോദസഞ്ചാരികൾ തുടങ്ങിയവർക്ക് ഇത് ഏറെ ഉപകാരപ്പെടും.

റെയിൽവേ സ്റ്റേഷന്റെ പ്രധാന പ്രവേശന കവാടത്തിലേക്കുള്ള ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ മൂന്നാം നമ്പർ ഗേറ്റിന് സമീപമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. 73 സിംഗിൾ ബെഡുകളും 15 ഡബിൾ ബെഡുകളും ഉള്ള സ്ലീപ്പിംഗ് പോഡുകളിൽ പ്രത്യേക വാഷ് റൂമുകളും ഡ്രസ്സിംഗ് റൂമും ഉള്ള പ്രത്യേക ഹാളുമുണ്ട്.
സൗജന്യ വൈ-ഫൈ, 24 മണിക്കൂറും ചൂടുവെള്ളം, ലഘുഭക്ഷണ ബാർ, സഹായത്തിനായി യാത്രാ ഡെസ്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ഉള്ളത്. സിംഗിൾ ബെഡ് സ്ലീപ്പിംഗ് പോഡ് മൂന്ന് മണിക്കൂറിന് 200 രൂപയ്ക്കും മൂന്ന് മണിക്കൂറിന് ശേഷം 24 മണിക്കൂർ വരെ 400 രൂപയ്ക്കും ലഭിക്കും. ഡബിൾ ബെഡ് മൂന്ന് മണിക്കൂറിന് 300 രൂപയ്ക്കും 24 മണിക്കൂറിന് 600 രൂപയ്ക്കും ലഭിക്കും
Visakhapatnam railway station launches the East Coast Railway Zone’s first sleeping pod facility, offering affordable and secure short-stay options for transit passengers, solo women travelers, and tourists.