ഇന്ത്യയുടെ ആധുനിക സാമ്പത്തിക-ബാങ്കിങ് രംഗത്തിന് അടിത്തറ പാകിയ വ്യക്തിയായാണ് എം. അണ്ണാമലൈ ചെട്ടിയാർ അറിയപ്പെടുന്നത്. 1881ൽ തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ സമ്പന്ന കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. എന്നാൽ സമ്പത്തിനപ്പുറം ബാങ്കിങ്ങിലും ആഗോള ധനകാര്യത്തിലും അദ്ദേഹത്തിന് കൃത്യമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു.

ഇന്ത്യൻ ബാങ്ക് (Indian Bank) സ്ഥാപിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യയുടെ (ഇന്നത്തെ എസ്ബിഐ) ആദ്യ ഇന്ത്യക്കാരനായ ഗവർണറായി സേവനമനുഷ്ഠിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. കുടുംബത്തിന്റെ ബാങ്കിംഗ് പ്രവർത്തനങ്ങൾ സൗത്ത് ഈസ്റ്റ് ഏഷ്യയിലുടനീളം വ്യാപിപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചു. പ്രവാസി നിക്ഷേപത്തിലൂടെയും മറ്റുമായിരുന്നു ഈ വിജയയാത്ര.

ഇന്ത്യയിൽ ഔപചാരിക ബാങ്കിംഗ് ബാല്യദശയിലായിരുന്ന കാലത്ത് അണ്ണാമലൈ ചെട്ടിയാരുടെ സംരംഭങ്ങൾ വായ്പാ, സാമ്പത്തിക സേവനങ്ങളിലൂടെ നിർണായക സ്വാധീനമായി. ഇന്ത്യൻ വ്യാപാരികൾക്കും വ്യവസായങ്ങൾക്കും വലിയ ആശ്രയമായി അദ്ദേഹം നിലകൊണ്ടു. സാമ്പത്തിക മേഖലയ്ക്കപ്പുറം, വിദ്യാഭ്യാസ മേഖലയിലും അദ്ദേഹം തന്റെ കാൽപ്പാട് പതിപ്പിച്ചു. 1929ൽ ചിദംബരത്ത് അണ്ണാമലൈ സർവകലാശാല സ്ഥാപിച്ചതടക്കം അദ്ദേഹത്തിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ തെളിവാണ്. 

Learn about M. Annamalai Chettiar, the visionary who laid the foundation for modern banking in India and established Indian Bank.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version