ഇന്ത്യൻ നാവികസേനയുടെ ആദ്യത്തെ തദ്ദേശീയ ഡൈവിംഗ് സപ്പോർട്ട് വെസ്സലായ (DSV) നിസ്താറിന് (Nistar) സവിേശഷതകൾ ഏറെയാണ്. അന്തർവാഹിനി അപകടങ്ങൾ അടക്കമുള്ള കടലിനടിയിലെ രക്ഷാദൗത്യങ്ങളിൽ നിർണായക പങ്ക് വഹിക്കാൻ നിസ്താറിന് സാധിക്കും. നാവികസേനയുടെ അന്തർവാഹിനി രക്ഷാപ്രവർത്തനങ്ങളിലെ സുപ്രധാന ചുവടുവെയ്പ്പായാണ് നിസ്താറിന്റെ കമ്മീഷനിംഗ് വിലയിരുത്തപ്പെടുന്നത്.

ആഴക്കടൽ ഡൈവിംഗ്-രക്ഷാ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുന്ന നിസ്താർ ഡീപ് സബ്‌മേർജൻസ് റെസ്‌ക്യൂ വെസ്സലിന്റെ (Deep Submergence Rescue Vessel) ‘മദർ ഷിപ്പ്’ ആയും പ്രവർത്തിക്കും. വെള്ളത്തിനടിയിലുള്ള അന്തർവാഹിനിയിൽ അടിയന്തര സാഹചര്യങ്ങളിൽ രക്ഷപ്പെടുത്തുന്നതിനും ഒഴിപ്പിക്കുന്നതിനുമാണ് ഡിഎസ്ആർവി ഉപയോഗിക്കപ്പെടുന്നത്.
അത്യാധുനിക ആഴക്കടൽ ഡൈവിംഗ് സംവിധാനങ്ങളാണ് നിസ്താറിൽ സജ്ജീകരിച്ചിരിച്ചിട്ടുള്ളത്. കൃത്യതയോടുകൂടി രക്ഷാപ്രവർത്തനത്തിന് സഹായിക്കുന്ന ഡൈനാമിക് പൊസിഷനിംഗ് സിസ്റ്റമാണ് (Dynamic Positioning System) നിസ്താറിന്റെ പ്രത്യേകത. ആഴക്കടൽ ഡൈവിംഗിനായി എയർ ആൻഡ് സാറ്റുറേഷൻ ഡൈവിംഗ് സിസ്റ്റം (Air and Saturation Diving System), വെള്ളത്തിനടിയിൽ പ്രവർത്തിക്കാനാകുന്ന റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിൾ (ROV), സൈഡ് സ്കാൻ സോണാർ (Side Scan SONAR) തുടങ്ങിയ സവിശേഷതകളുമുണ്ട്.
ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് ലിമിറ്റഡാണ് ( Hindustan Shipyard Limited) 120 മീറ്റർ നീളമുള്ള നിസ്താറിന്റെ നിർമാണത്തിനു പിന്നിൽ. 80 ശതമാനത്തിലധികം തദ്ദേശീയമായി നിർമ്മിച്ച നിസ്താറിന്റെ നിർമാണത്തിൽ 120ലധികം ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ ഭാഗമായി. പ്രതിരോധ ഉത്പാദനത്തിലെ സ്വാശ്രയത്വത്തിനൊപ്പം ‘ആത്മനിർഭർ ഭാരത്’ എന്ന നയത്തിനും ഊന്നൽ നൽകുന്ന കേന്ദ്ര സർക്കാർ തീരുമാനങ്ങളുടെ ഉദാഹരണമാണ് നിസ്താറെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
Nistar, the Indian Navy’s first indigenous Diving Support Vessel, is set to revolutionize deep-sea rescue and submarine operations. Built by HSL, it’s a step towards ‘Atmanirbhar Bharat’.