കേരളത്തിലെ കാർഷിക മേഖല പ്രതിസന്ധികൾ നേരിടുന്ന ഘട്ടത്തിൽ കൈത്താങ്ങായി പാലാ രൂപത. പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്മാരക സാന്തോം ഫുഡ് ഫാക്ടറിയിലൂടെയാണ് കാർഷിക ഉൽപന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുക. കാർഷികവിളകളെ മൂല്യവർധിത ഉൽപന്നങ്ങളാക്കുകയാണു ഫുഡ് ഫാക്ടറിയിലൂടെ ലക്ഷ്യമിടുന്നത്.

കർഷക സംഘടനകൾ, കമ്പനികൾ, കർഷക ക്ലബ്ബുകൾ, ഇടവകകളിലെ സ്വയം സഹായ സംഘങ്ങൾ എന്നിവയുൾപ്പെടെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഫാക്ടറിയിൽ നിന്ന് ശേഖരിക്കും. ചക്ക, കപ്പ, പൈനാപ്പിൾ, വാഴപ്പഴം, പച്ചക്കറികൾ തുടങ്ങിയവയാണ് ന്യായവിലയ്ക്ക് കർഷകരിൽ നിന്ന് നേരിട്ട് വാങ്ങുക. മുണ്ടുപാലം സ്റ്റീൽ ഇന്ത്യ ക്യാംപസിലെ ഫുഡ് ഫാക്ടറി ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിച്ചു. 6 ഏക്കർ സ്‌ഥലത്ത് 6000 ചതുരശ്രയടി കെട്ടിടത്തിലാണു ഫാക്ടറി.
Pala Diocese’s new ‘Santhom Food Factory’ ensures fair prices for farmers by converting produce into value-added products, supporting Kerala’s agricultural sector.