ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജിയുടെ (IICT) ആദ്യ ക്യാംപസ് ആരംഭിച്ചു. മുംബൈ എൻഎഫ്ഡിസിയോട് ചേർന്നാണ് പുതിയ ക്യാംപസ്. ഗ്ലോബൽ ക്രിയേറ്റീവ് ടെക് മേഖലയിൽ ഇന്ത്യയുടെ സാന്നിദ്ധ്യം വർധിപ്പിക്കുകയാണ് ക്യാംപസ്സിലൂടെ ലക്ഷ്യമിടുന്നത്. ഐഐഎം, ഐഐടി മാതൃകയിൽ ക്രിയേറ്റീവ് ഐഐടി എന്ന നിലയ്ക്കാണ് ഐഐസിടി വിഭാവനം ചെയ്തിരിക്കുന്നത്. 400 കോടി രൂപ ഫണ്ടിങ്ങുള്ള ഐഐസിടി ആഗോള ഭീമൻമാരായ Meta, Microsoft, Apple, NVIDIA തുടങ്ങിയവയുടെ പാർട്ണർഷിപ്പിലാണ് എത്തുന്നത്.
ആധുനിക കണ്ടന്റ് ടെക്നോളജികളായ വിഎഫ്എക്സ് (VFX), പോസ്റ്റ് പ്രൊഡക്ഷൻ, ആനിമേഷൻ, ക്രിയേറ്റീവ് ഐടി സ്കിൽ അധിഷ്ഠിത പരിശീലനം നൽകുകയാണ് ഐഐസിടിയുടെ പ്രധാന പ്രവർത്തനം. ആദ്യ വർഷം ഐഐസിടിയിൽ നിന്നും മുന്നൂറോളം പേരാണ് പഠിച്ചിറങ്ങുക. ഐഐടികളും ഐഐഎമ്മുകളും രാജ്യത്തെ ടെക്-മാനേജ്മെന്റ് മേഖലകളെ മാറ്റിമറിച്ചതുപോലെ ഐഐസിടി ക്രിയേറ്റീവ് ടെക് രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഉദ്ഘാടന വേളയിൽ കേന്ദ്ര ഇലക്ണിട്രോണിക്സ് ആൻഡ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
India’s first Indian Institute of Creative Technology (IICT) campus has launched in Mumbai with ₹400 crore funding, aiming to boost creative tech.