ഇന്ത്യയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ സെമികണ്ടക്ടർ ചിപ്പ് (Semi conductor chip) നിർമാണം ഒരു ചുവടുകൂടി അടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) വിദ്യാർത്ഥികൾ ഇതുവരെ 20 ചിപ്‌സെറ്റുകൾ രൂപകൽപ്പന ചെയ്തതായി കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് (Ashwini Vaishnaw) പറഞ്ഞു. രാജ്യം ഈ വർഷംതന്നെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള സെമികണ്ടക്ടർ ചിപ്പ് നിർമ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐഐടി-ഹൈദരാബാദ് 14ആമത് ബിരുദദാന ചടങ്ങിൽ സംസാരിക്കുകകയായിരുന്നു മന്ത്രി. ഐഐടി വിദ്യാർത്ഥികൾ ഇതുവരെ രൂപകൽപ്പന ചെയ്ത 20 ചിപ്‌സെറ്റുകളിൽ എട്ടെണ്ണം ഇതിനകം “ടേപ്പ് ഔട്ട്” (നിർമ്മാണത്തിന് മുമ്പുള്ള അന്തിമ രൂപകൽപ്പന ഘട്ടം) ചെയ്തിട്ടുണ്ട്. കൂടാതെ ഇവ ആഗോള ഫൗണ്ടറികളിലേക്കും മൊഹാലിയിലെ സർക്കാർ നടത്തുന്ന സെമി-കണ്ടക്ടർ ലബോറട്ടറിയിലേക്കും (SCL) ഉൽപ്പാദനത്തിനായി അയച്ചതായും മന്ത്രി പറഞ്ഞു.

ഈ വർഷം ഇന്ത്യ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള, ഇന്ത്യയിൽ നിർമ്മിച്ച സെമികണ്ടക്ടർ ചിപ്പ് ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി കൂട്ടിച്ചേർത്തു. ഡിസൈൻ, നിർമ്മാണം മുതൽ ഉപകരണങ്ങളും വസ്തുക്കളും വരെയുള്ള ഫുൾ-സ്റ്റാക്ക് സെമികണ്ടക്ടർ ആവാസവ്യവസ്ഥ നിർമ്മിക്കാനുള്ള സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി. 

IIT students have designed 20 chipsets, moving India closer to its first commercial semiconductor chip production this year, says IT Minister Ashwini Vaishnaw.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version