കഴിഞ്ഞ ദിവസം രാജ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനത്തു നിന്നും ജഗ്ദീപ് ധൻകർ (Jagdeep Dhankhar) രാജിവെച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് രാജിയെന്നാണ് വിശദീകരണം. ഇതിനു പിന്നാലെ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള മുന്നൊരുക്കങ്ങളും ആരംഭിച്ചിരിക്കുകയാണ്. ഭരണഘടന പ്രകാരം ഉപരാഷ്ട്രപതി രാജ്യസഭയുടെ അധ്യക്ഷൻ കൂടിയാണ്. ജഗ്ദീപിന്റെ രാജിയോടെ രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗ് (Harivansh Narayan Singh) ആക്ടിംഗ് ചെയർപേഴ്‌സണായി ചുമതലയേൽക്കും. അടുത്ത ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതുവരെ ഹരിവംശ് സിംഗ് താൽക്കാലിക ചുമതല നിർവഹിക്കും.

ജഗ്ദീപിന്റെ രാജിക്കു പിന്നാലെ ‌തിരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള സമയക്രമം നിശ്ചയിക്കും. ഭരണഘടന പ്രകാരം ഉപരാഷ്ട്രപതി രാജിവെച്ച് 60 ദിവസത്തിനുള്ളിൽ പുതിയ ഉപരാഷ്ട്രപതിക്കായുള്ള തിരഞ്ഞെടുപ്പ് നടത്തണം. ഈ കണക്കു വെച്ച് നോക്കുമ്പോൾ 2025 സെപ്റ്റംബർ 19ന് മുമ്പ്  ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടത്തണം.

പാർലമെന്റിന്റെ ഇരുസഭകളിലെയും എല്ലാ അംഗങ്ങളെയും ഉൾക്കൊള്ളുന്നതാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള ഇലക്ട്രറേറ്റ്. സിംഗിൾ ട്രാൻസ്ഫറബിൾ വോട്ട് വഴി ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ്. എംപിമാർ രഹസ്യ ബാലറ്റിൽ വോട്ട് രേഖപ്പെടുത്തും. മേൽനോട്ടം വഹിക്കാൻ റിട്ടേണിംഗ് ഓഫീസറെ നിയമിക്കും.

Jagdeep Dhankhar has resigned as India’s Vice President due to health reasons. Harivansh Narayan Singh will be acting chairperson as new VP elections are prepared.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version