ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് നിർമിക്കാൻ ലാർസൻ ആൻഡ് ട്യൂബ്രോ (Larsen & Toubro). എൽ ആൻഡ് ടി അനുബന്ധ സ്ഥാപനമായ എൽ ആൻഡ് ടി എനർജി ഗ്രീൻടെക്കാണ് (LTEG) രാജ്യത്തെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് നിർമ്മിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഹരിയാനയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (IOCL) പാനിപ്പത്ത് റിഫൈനറിയിലാണ് പദ്ധതി വരുന്നത്.

ബിൽഡ്-ഓൺ-ഓപ്പറേറ്റഡ് (BOO) അടിസ്ഥാനത്തിൽ വികസിപ്പിക്കുന്ന പ്ലാന്റിലൂടെ അടുത്ത 25 വർഷത്തേക്ക് ഐഒസിഎല്ലിന് പ്രതിവർഷം 10,000 ടൺ ഗ്രീൻ ഹൈഡ്രജൻ വിതരണം ചെയ്യും. ദീർഘകാല പങ്കാളിത്തത്തിലൂടെ ഐഒസിഎല്ലിന്റെ റിഫൈനിങ് പ്രവർത്തനങ്ങളെ ഡീകാർബണൈസ് ചെയ്യാനും ഇന്ത്യയുടെ നെറ്റ്-സീറോ ലക്ഷ്യങ്ങൾക്ക് (net-zero goals) വലിയ സംഭാവന നൽകാനും ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സഹായിക്കുമെന്ന് കമ്പനി പ്രതിനിധി പറഞ്ഞു.

L&T’s LTEG will build India’s largest green hydrogen plant at IOCL’s Panipat refinery, supplying 10,000 tons annually to support India’s net-zero goals.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version