2011 മുതലുള്ള 14 വർഷങ്ങൾക്കിടെ പശ്ചിമ ബംഗാൾ വിട്ടു മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയത് 6688 സംരംഭങ്ങൾ. 2011 ഏപ്രിൽ 1നും 2025 മാർച്ച് 31നും ഇടയിലുള്ള കണക്കാണിത്. പശ്ചിമ ബംഗാളിൽ റജിസ്റ്റർ ചെയ്ത 6688 സംരംഭങ്ങൾ 14 വർഷങ്ങൾക്കിടെ മഹാരാഷ്ട്ര, ഡൽഹി, ഉത്തർ പ്രദേശ് തുടങ്ങിയ ഇടങ്ങളിലേക്ക് പ്രവർത്തനം മാറ്റി സ്ഥാപിച്ചതായി കോർപ്പറേറ്റ് കാര്യ മന്ത്രാലയം (Ministry of Corporate Affairs) രാജ്യസഭയിൽ അറിയിച്ചു.

ഇതിൽ 1308 കമ്പനികൾ മഹാരാഷ്ട്രയിലേക്കും 1297 കമ്പനികൾ ഡൽഹിയിലേക്കും 879 കമ്പനികൾ ഉത്തർപ്രദേശിലേക്കുമാണ് പോയത്. ഛത്തീസ്ഗഡിലേക്ക് 511 കമ്പനികളും ഗുജറാത്തിലേക്ക് 423 കമ്പനികളും പ്രവർത്തനം മാറ്റി സ്ഥാപിച്ചതായും കോർപറേറ്റ് കാര്യ മന്ത്രാലയം അറിയിച്ചു.

വാർത്ത പുറത്തുവന്നതോടെ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാറിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. സംസ്ഥാനത്തെ ബിസിനസുകൾ നിലനിർത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടതിന്റെ തെളിവാണിതെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ (Amit Malviya) അടക്കമുള്ള നേതാക്കൾ ആരോപിക്കുന്നു. 

6,688 companies moved from West Bengal to other states between 2011-2025, sparking criticism over the state’s business environment.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version