കൊച്ചി കോർപ്പറേഷൻ പരിധിയിലുള്ള കുഴികൾ നിറഞ്ഞ റോഡുകൾ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ നന്നാക്കും. ഇതിനായി ഏഴ് സോണുകൾക്കും 5 ലക്ഷം രൂപ വീതം അനുവദിച്ചു. കോർപ്പറേഷനും മറ്റ് ഏജൻസികൾക്കും കീഴിലുള്ള നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, മേയർ എം. അനിൽകുമാർ എന്നിവർ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.

മറ്റ് ഏജൻസികളോടും അവരുടെ നിയന്ത്രണത്തിലുള്ള റോഡുകളുടെ കാര്യത്തിൽ നടപടി പിന്തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്. പിഡബ്ല്യുഡി, ജിഐഡിഎ, ജിസിഡിഎ, എൻഎച്ച്എഐ തുടങ്ങിയവയോടാണ് നടപടി പിന്തുടരാൻ ആവശ്യപ്പെട്ടിരിക്കുന്നത്. നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ കേരള ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് നീക്കം. റോഡുകളുടെ ശോചനീയാവസ്ഥയിൽ രൂക്ഷമായ ഭാഷയിലാണ് കോടതി വിമർശനം ഉന്നയിച്ചത്.
Kochi Corporation has allocated ₹5 lakh to each of its seven zones to urgently repair potholes and poor roads within the next two weeks.