റെക്കോർഡ് ഉയരത്തിലെത്തി രാജ്യത്തെ യുപിഐ ഇടപാടുകൾ. 2025 ജൂലൈ മാസത്തിൽ മാത്രം 25.1 ലക്ഷം കോടി രൂപയാണ് ഈ സംവിധാനം കൈകാര്യംചെയ്തത്. 1,947 കോടി ഇടപാടുകളാണ് ആകെ നടന്നത്. ഇടപാടുകളുടെ കാര്യത്തിൽ 35% വാർഷിക വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. ഇടപാട് മൂല്യത്തിൽ 22% വർധനയും രേഖപ്പെടുത്തി.

ജൂൺ മാസത്തിൽ 61.3 കോടിയായിരുന്നു ശരാശരി പ്രതിദിന ഇടപാടുകൾ. ജൂലൈ മാസത്തിൽ ശരാശരി പ്രതിദിന ഇടപാടുകളുടെ എണ്ണം 62.8 കോടിയായി. ശരാശരി പ്രതിദിന ഇടപാട് മൂല്യം ജൂൺ മാസത്തിൽ 80131 കോടി രൂപയായിരുന്നത് ജൂലൈ മാസത്തിൽ 80919 കോടി രൂപയായി വർധിച്ചു.
India’s UPI transactions reached a new high in July 2025, with a total value of ₹25.1 lakh crore and 1,947 crore transactions.