ദേശീയപാത 66ൽ (NH 66) കേരളത്തിലെ 645 കിലോമീറ്റർ ദൂരത്തിൽ പ്രകാശിക്കുക 64500 എൽഇഡി സ്ട്രീറ്റ് ലൈറ്റുകൾ. 40 ലക്സ് (Lux) പ്രകാശതീവ്രതയുള്ള എൽഇഡി വിളക്കുകൾ 38 മുതൽ 42 മീറ്റർ വരെ ദൂരത്തിലുള്ള തൂണുകളിലാണ് പ്രകാശിക്കുക.

180 മുതൽ 250 വാട്സ് വരെയുള്ള ബൾബുകളാണ് ദേശീയപാത 66ൽ ഉപയോഗിക്കുന്നത്. ഓരോ പോളിലും രണ്ട് ബൾബുകൾ വീതമാണ് ഉണ്ടാകുക. ഇതിൽ മുകൾഭാഗത്തുള്ള ബൾബ് ആറു വരിപ്പാതയ്ക്കുള്ളതും താഴെയുള്ളത് സർവീസ് റോഡുകൾക്ക് വേണ്ടി ഉള്ളതുമാണ്. കേരളത്തിലെ ദേശീയപാതയിലെ ലൈറ്റുകൾക്ക് വൈദ്യുതി നൽകുന്നത് കെഎസ്ഇബിയാണ. ദേശീയപാതാ അതോറിറ്റിയുടെ പേരിലുള്ള കണക്ഷനിൽ 15 വർഷത്തേക്ക് കൺസ്ട്രക്ഷൻ ഏജൻസി ബിൽ അടയ്ക്കണം. യൂണിറ്റിന് അഞ്ചു രൂപ വെച്ചാണ് നിരക്ക്.
ഉദ്ഘാടനത്തിനു തയ്യാറായ 39 കിലോമീറ്റർ തലപ്പാടി-ചെങ്കള പാതയിൽ 3200 ലൈറ്റുകൾ ഇതിനകം പ്രകാശിച്ചു തുടങ്ങി
A total of 64,500 LED streetlights will be installed along the 645 km stretch of NH-66 in Kerala, significantly improving highway lighting.