രാജ്യത്തെ നികുതിഘടനയിൽ ഗണ്യമായ പരിഷ്കാരങ്ങൾ വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇരട്ട ദീപാവലി’ വാഗ്ദാനം ചെയ്യുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ചെങ്കോട്ടയിൽ രാജ്യത്തിന്റെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.  ദീപാവലിയോടെ നികുതി നിരക്കുകൾ കുറയ്ക്കുന്നത് ഉൾപ്പെടെ, സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി ജിഎസ്ടി പരിഷ്കാരങ്ങൾ പ്രഖ്യാപിക്കുകയായിരുന്നു. ഇത് നിലവിലെ നികുതി ഘടനയിൽ കാര്യമായ മാറ്റങ്ങൾക്ക് കാരണമായേക്കാം. 12% ജിഎസ്ടി ഉള്ള നിത്യോപയോഗ സാധനങ്ങളുടെയും അതുപോലെ സേവനങ്ങളുടേയും ജിഎസ്ടി 5% സ്ലാബിലേക്ക് മാറ്റാനാണ് കേന്ദ്രത്തിന്റെ ആലോചന എന്നാണ് അറിയുന്നത്. അതോടെ ഹോട്ടൽ മുറികളുടെ വാടക, വിമാന നിരക്കുകൾ, ഫ്രൂട്ട് ജ്യസുകൾ, റഫ്രിജറേറ്റഡ് പച്ചക്കറികൾ, കണ്ടൻസ്ഡ് മിൽക്ക്, ചെരിപ്പ്, പേസ്റ്റ്, കുട, സൈക്കിൾ തുടങ്ങിയവയുടെ വില കുറയാം.  

PM Modi's Independence Day speech

അടുത്ത പത്ത് വർഷത്തിനുള്ളിൽ, സുദർശന ചക്രം എന്ന പേരിൽ ദേശീയ പ്രതിരോധ സുരക്ഷാ കവചം വികസിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ യുവജനങ്ങളുടെ കഴിവുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട്, ഇന്ത്യയുടെ തദ്ദേശീയമായ ഐയൺ ഡോം ഇവിടെ നിർമ്മിക്കുമെന്ന് പ്രധാനമന്ത്രി പറ‍ഞ്ഞു. ഇത് ഭീകരവാദ ആക്രമണങ്ങളെ ചെറുക്കുക മാത്രമല്ല, ഭീകരരെ തിരിച്ചടിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
“സിവിലിയൻ മേഖലകൾ ഉൾപ്പെടെയുള്ള നിർണായക സ്ഥലങ്ങൾ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തതായിരിക്കും ഈ സംവിധാനം എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രി വിക്ഷിത് ഭാരത് റോസ്ഗർ യോജന (PMVBRY) രണ്ട് വർഷത്തിനുള്ളിൽ 3.5 കോടിയിലധികം തൊഴിലവസരങ്ങൾ രാജ്യത്ത് സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിൽ 1.92 കോടി ഗുണഭോക്താക്കൾ ആദ്യമായി തൊഴിൽ മേഖലയിൽ പ്രവേശിക്കുന്നവരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മേഖലയിൽ ആദ്യമായി ജോലി ലഭിക്കുന്നവർക്ക് കേന്ദ്രത്തിൽ നിന്ന് 15,000 രൂപ ലഭിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ (ഇപിഎഫ്ഒ) ആദ്യമായി രജിസ്റ്റർ ചെയ്ത ജീവനക്കാർക്കായി രണ്ട് ഗഡുക്കളായി 15,000 രൂപ വരെയുള്ള ഒരു മാസത്തെ ഇപിഎഫ് നൽകും. ഒരു ലക്ഷം രൂപ വരെ ശമ്പളമുള്ള ജീവനക്കാർക്ക് ഇതിന് അർഹതയുണ്ടായിരിക്കും. ആദ്യ ഗഡു ആറ് മാസത്തെ സേവനത്തിന് ശേഷം നൽകും, രണ്ടാമത്തെ ഗഡു എംപ്ലോയിയുടെ 12 മാസത്തെ സേവനത്തിനും ഫിനാൻഷ്യൽ ലിറ്ററസി പ്രോഗ്രാം പൂർത്തിയാക്കിയതിനുശേഷവും നൽകും. സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനായി, പ്രോത്സാഹനത്തിന്റെ ഒരു ഭാഗം ഒരു നിശ്ചിത കാലയളവിലേക്ക് ഒരു സേവിംഗ്സ് ഇൻസ്ട്രുമെന്റിലോ നിക്ഷേപ അക്കൗണ്ടിലോ സൂക്ഷിക്കും, പിന്നീട് ജീവനക്കാരന് അത് പിൻവലിക്കാം . ആദ്യമായി ജോലി ചെയ്യുന്നവർക്കുള്ള എല്ലാ പേയ്‌മെന്റുകളും ആധാർ ബ്രിഡ്ജ് പേയ്‌മെന്റ് സിസ്റ്റം (എബിപിഎസ്) ഉപയോഗിച്ച് ഡിബിടി (ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ) മോഡ് വഴിയായിരിക്കും നടത്തുക.

ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ഏറ്റവും ദീർഘമായ സ്വാതന്ത്ര്യ ദിന പ്രസംഗമാണ് മോദി നടത്തിയത്. 103 മിനുറ്റ് നീണ്ട പ്രസംഗത്തിൽ പാകിസ്താന്റെ ആണവഭീഷണിക്കുള്ള മറുപടിയും അദ്ദേഹം നൽകി.

PM Modi’s historic Independence Day speech promises GST reforms, tax rate cuts, a new defence shield ‘Sudarshan Chakra’, and a new job scheme.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version