മഹാരാഷ്ട്രയിലെ ഇഗത്‌പൂരിൽ 350 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര (Mahindra & Mahindra) സംസ്ഥാന സർക്കാരിന് താൽപ്പര്യപത്രം സമർപ്പിച്ചു. ഫീഡർ സൗകര്യം ഒരുക്കുന്നതിനാണ് ഈ നീക്കം. മുംബൈ ആസ്ഥാനമായ വാഹന നിർമ്മാതാക്കൾക്ക് ഇഗത്‌പൂരിലും നാഷിക്കിലും ഇതിനകം തന്നെ നിർമ്മാണ പ്ലാന്റുകൾ നിലവിലുണ്ട്.

മഹീന്ദ്ര ഇക്കോസിസ്റ്റത്തിന്റെ ഭാഗമായി ഇഗത്‌പൂരിലെ 350 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനായാണ് താൽപ്പര്യപത്രം സമർപ്പിച്ചതെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടോ, ഫാം വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ രാജേഷ് ജെജുരിക്കർ പറഞ്ഞു. നാഷിക്, ഇഗത്‌പൂർ പ്ലാന്റുകൾക്ക് സമീപ പ്രദേശത്ത് ഫീഡർ സൗകര്യം ഒരുക്കുന്നതിനാണ് ശ്രമം. വിതരണക്കാരുടെ പാർക്ക് സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Mahindra & Mahindra submits a letter of intent to acquire 350 acres of land in Igatpuri, Maharashtra, to set up a new feeder facility.