ഇന്ത്യയും ഫ്രാൻസും ചേർന്ന് അടുത്ത തലമുറ ഫൈറ്റർ ജെറ്റ് എഞ്ചിൻ വികസിപ്പിക്കുന്നു. വ്യോമപ്രതിരോധ ഭീമനായ സഫ്രാൻ (Safran) എന്ന ഫ്രഞ്ച് കമ്പനിയുമായി ചേർന്നാണ് ഫൈറ്റർ ജെറ്റ് എഞ്ചിൻ വികസിപ്പിക്കുന്നത്. അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്ററിനും (fifth-generation stealth fighter) മറ്റ് ഫ്യൂച്ചറിസ്റ്റിക് പ്ലാറ്റ്‌ഫോമുകൾക്കുമായി പുതിയതും ശക്തമായതുമായ ജെറ്റ് എഞ്ചിൻ വികസിപ്പിക്കുന്നതിനാണ് സഹകരണം ആരംഭിക്കുക.

India-France Fighter Jet Engine Development

വ്യോമ-പ്രതിരോധ രംഗങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ നിലവിലുള്ള വിപുലവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് സംയുക്ത ഫൈറ്റർ ജെറ്റ് എഞ്ചിൻ വികസനം. 120 കിലോന്യൂട്ടൺ (kilonewton) എഞ്ചിനുകൾ സംയുക്തമായി രൂപകൽപന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനും  ഉൽപാദിപ്പിക്കുന്നതിനുമായാണ് ഫ്രഞ്ച് കമ്പനി സഫ്രാനുമായുള്ള സഹകരണം. 100% സാങ്കേതികവിദ്യാ കൈമാറ്റത്തോടെയാകും സഹകരണം. ഇതുസംബന്ധിച്ച് പ്രതിരോധ ഗവേഷണ വികസന സംഘടന (Defence Research and Development Organisation-DRDO) ഉടൻ തന്നെ കാബിനറ്റ് കമ്മിറ്റിയെ സമീപിക്കുമെന്ന് ഡിആർഡിഒ മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

India is collaborating with French aerospace giant Safran to jointly develop and produce a powerful new fighter jet engine with 100% technology transfer.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version