ലോകത്തിലെ ഏറ്റവും റേഞ്ചുള്ള ബിസിനസ് ജെറ്റുമായി ഗൾഫ്സ്ട്രീം (Gulfstream). 8200 നോട്ടിക്കൽ മൈൽ (15,186 കിമീ) ദൂരം നിർത്താതെ പറക്കാനാകുന്ന ജി 800 (G800) മോഡലാണ് ഗൾഫ്സ്ട്രീം ഡെലിവെർ ചെയ്തിരിക്കുന്നത്. എഫ്എഎ, ഇഎഎസ്എ സർട്ടിഫിക്കേഷനുകൾ ലഭിച്ചതിനു പിന്നാലെയാണ് കമ്പനി മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുന്നത്.

ഗൾഫ്‌സ്ട്രീമിന്റെ ആപ്പിൾടൺ, വിസ്കോൺസിൻ (ATW) സൗകര്യത്തിൽ പൂർത്തിയാക്കിയ G800 ശ്രേണി, ക്യാബിൻ ആഢംബരം എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്നതാണ്. 41000 അടി ഉയരത്തിൽ പറക്കുമ്പോഴും വെറും 2840 അടി കാബിൻ ആൾട്ടിറ്റ്യൂഡാണ് വിമാനത്തിൽ അനുഭവപ്പെടുക. ബിസിനസ് ജെറ്റുകളിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞതാണിത്. പ്രൈവറ്റ് ജെറ്റ് ഡിസൈൻ വിഭാഗത്തിൽ 2025ലെ ഇന്റർനാഷണൽ യാച്ച് & എവിയേഷൻ അവാർഡ് നേടിയിട്ടുള്ള മോഡൽ കൂടിയാണിത്.

Gulfstream delivers its G800 business jet, the world’s longest-range model, capable of flying 15,186 km without stopping.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version