പിക്കാഡിലി അഗ്രോ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (Piccadily Agro Industries Ltd) മുൻനിര ബ്രാൻഡായ ഇന്ദ്രി (Indri) ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സിംഗിൾ മാൾട്ട് വിസ്കിയായി മാറി. പ്രീമിയം വിസ്കി ബ്രാൻഡായ ഇന്ദ്രി 2024ൽ 20.4 ലക്ഷം കുപ്പികൾ (2.04 million bottles) വിറ്റഴിച്ചാണ് നേട്ടത്തിലെത്തിയത്.

വിൽപനയിലെ ഈ നേട്ടം ഇന്ദ്രിയെ ഇന്ത്യയിലെ നമ്പർ വൺ സിംഗിൾ മാൾട്ടും ലോകമെമ്പാടും ഏറ്റവും വേഗത്തിൽ വളരുന്ന ഇന്ത്യൻ സിംഗിൾ മാൾട്ടും ആക്കി മാറ്റിയതായി കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു. ഇന്റർനാഷണൽ വൈൻ ആൻഡ് സ്പിരിറ്റ്സ് റെക്കോർഡ് (IWSR) ഇന്ദ്രിയെ ഇന്ത്യയിലെ നമ്പർ വൺ മാൾട്ട് വിസ്കിയായും സ്ഥിരീകരിച്ചിട്ടുണ്ട്. ആഭ്യന്തരവും അന്തർദേശീയവുമായ എതിരാളികളെ ഗണ്യമായ വ്യത്യാസത്തിലാണ് ബ്രാൻഡ് മറികടന്നതെന്ന് കമ്പനി പ്രതിനിധി വ്യക്തമാക്കി.
Indri, a premium Indian brand from Piccadily Agro Industries, becomes the top-selling single malt whisky in India, selling 2.04 million bottles in 2024.