ലോകത്തിലെ രണ്ടാമത്തെ വലിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായി (streaming platform) മാറിയിരിക്കുകയാണ് ജിയോ ഹോട്ട്സ്റ്റാർ (JioHotstar). റിലയൻസിന്റെ മീഡിയ ബിസിനസ്സായ വയാകോം18ഉം (Viacom18) , ആഗോള മാധ്യമ ഭീമനായ വാൾട്ട് ഡിസ്നിയുടെ (Walt Disney) ഇന്ത്യൻ ബിസിനസ്സായ സ്റ്റാർ ഇന്ത്യയും (Star India) തമ്മിലുള്ള ലയനഫലമായി രൂപീകൃതമായ ഒടിടി പ്ലാറ്റ്‌ഫോമാണ് ജിയോ ഹോട്ട്സ്റ്റാർ.

JioStar to serve a billion screens

34% ടിവി മാർക്കറ്റ് ഷെയറോടെ ഒരു ബില്യൺ സ്‌ക്രീനുകളിലേക്ക് സേവനം എത്തിക്കുന്ന പാതയിലാണ് ജിയോ ഹോട്ട്സ്റ്റാറെന്ന് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ചെയർമാൻ ആകാശ് അംബാനി (Akash Ambani) പറഞ്ഞു. ജിയോ ഹോട്ട്സ്റ്റാറിലൂടെ ഏറ്റവും മികച്ച ഉള്ളടക്കം, സോഫ്റ്റ്‌വെയർ, എഐ എന്നിവ സംയോജിപ്പിക്കുന്ന അനുഭവമാണ് കമ്പനി സൃഷ്ടിച്ചതെന്നും ലോകമെമ്പാടും അതിനെ വ്യാപിപ്പിക്കുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ ജിയോ ഹോട്ട്സ്റ്റാർ 3.2 ലക്ഷത്തിലധികം മണിക്കൂർ ഉള്ളടക്കമാണ് വാഗ്ദാനം ചെയ്യുന്നത് — തൊട്ടുപിന്നിലുള്ള രണ്ട് ഒടിടി പ്ലാറ്റ്‌ഫോമുകൾ ഒരുമിച്ച് നൽകുന്നതിനേക്കാൾ ആറിരട്ടിയോളം. ഓരോ വർഷവും 30,000ത്തിലധികം മണിക്കൂർ ഉള്ളടക്കം കൂടി ചേർക്കുമെന്നും ആകാശ് അംബാനി വ്യക്തമാക്കി.

Following its merger, JioStar has become the world’s second-largest streaming platform, aiming to reach a billion screens with its vast content library.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version