ഓസ്ട്രേലിയയിൽ പത്ത് ലക്ഷം വീടുകൾ നിർമിക്കുന്നതിനായി ഇന്ത്യ ഗൗരവമേറിയ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്നതായി കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു. 500 ബില്യൺ ഡോളറിന്റെ സാധ്യതയുള്ള പ്രൊജക്റ്റായാണ് ഇത് കണക്കാക്കപ്പെടുന്നത്. പദ്ധതിക്ക് സാമ്പത്തിക സഹായത്തിനും സഹകരണത്തിനുമായി യുഎഇയേയും സമീപിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യൻ തൊഴിലാളികൾക്ക് ഓസ്ട്രേലിയൻ മാനദണ്ഡങ്ങൾക്കനുസൃതമായി വീടുകൾ നിർമിക്കാൻ ആവശ്യമായ പരിശീലനം ലഭ്യമാക്കും. പദ്ധതിയിലൂടെ പത്ത് ലക്ഷം വീടുകളാണ് ഇന്ത്യൻ തൊഴിലാളികൾ ഓസ്ട്രേലിയയിൽ നിർമിക്കുക. പദ്ധതിയുടെ ധനസഹായത്തിനും ഓസ്ട്രേലിയയിൽ സ്ഥലം, പ്രാദേശിക ചട്ടങ്ങൾ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങൾക്കുമായി ബന്ധപ്പെട്ട അധികൃതരുമായും ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. നിരവധി യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
India is in talks to build 1 million homes in Australia in a $500B project, with UAE backing, creating jobs and boosting global partnerships.