അഞ്ചാം തലമുറ Su-57 യുദ്ധവിമാനം ഇന്ത്യയിൽ നിർമിക്കുന്നതിനുള്ള സാധ്യതകൾ ആരാഞ്ഞ് റഷ്യ. ഇന്ത്യയിൽ യുദ്ധവിമാനം നിർമിക്കുന്നതിനുള്ള ചിലവ് അടക്കമുള്ള കാര്യങ്ങൾ വിലയിരുത്തുന്നതിനായി റഷ്യ പഠനം ആരംഭിച്ചതായി പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കുറഞ്ഞത് രണ്ടോ മൂന്നോ സ്ക്വാഡ്രണുകളുടെ ആവശ്യകത ഇന്ത്യ സൂചിപ്പിച്ചിട്ടുണ്ട്. ഈ ശ്രേണിയിൽ റഷ്യയുടെ Su-57നൊപ്പം യുഎസ്സിന്റെ എഫ്-35ഉം പരിഗണനയിലുണ്ട്. റഷ്യൻ ഏജൻസികൾ നിക്ഷേപ ആവശ്യങ്ങളും സാധ്യതയുള്ള വ്യാവസായിക ഇൻപുട്ടുകളും കണക്കാക്കുന്നതായി പ്രതിരോധ വൃത്തങ്ങൾ വാർത്താ ഏജൻസി എഎൻഐയോട് പറഞ്ഞു.
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (HAL) ഇതിനകം തന്നെ നാസിക് പ്ലാന്റിൽ Su-30എംകെഐ ജെറ്റുകൾ കൂട്ടിച്ചേർക്കുന്നുണ്ട്. കൂടാതെ ന്യൂഡൽഹി പ്രാദേശിക ഉൽപാദനത്തിന് സമ്മതിച്ചാൽ ഒരു ഉൽപ്പാദന കേന്ദ്രമായും അത് പരിഗണിക്കപ്പെടാൻ സാധ്യതയുണ്ട്. റഷ്യൻ ഉത്ഭവ ഉപകരണങ്ങൾ നിർമിക്കുന്ന മറ്റ് ഇന്ത്യൻ സൗകര്യങ്ങളും Su-57 യുദ്ധവിമാനത്തിനായി ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് എഎൻഐ റിപ്പോർട്ടിൽ പറയുന്നു
Russia is studying the possibility of manufacturing its 5th-gen Su-57 fighter jet in India to meet the country’s potential two-to-three squadron requirement.