ഫ്രാട്ടെല്ലി വൈൻയാർഡ്സ് ലിമിറ്റഡിൽ (Fratelli Vineyards Ltd.) വമ്പൻ നിക്ഷേപവുമായി മലയാളി നിക്ഷേപകൻ പൊറിഞ്ചു വെളിയത്ത് (Porinju Veliyath). കഴിഞ്ഞ ദിവസം നടന്ന ബൾക്ക് ഡീൽ വഴിയാണ് അദ്ദേഹം കമ്പനിയിലെ ഓഹരികൾ ഏറ്റെടുത്തത്. ₹109.70 നിരക്കിൽ അഞ്ച് ലക്ഷം ഓഹരികൾ വാങ്ങിയ അദ്ദേഹം, മൊത്തം ഏകദേശം ₹5.5 കോടി നിക്ഷേപിച്ചു.

Porinju Veliyath Fratelli Vineyards Investment

ഇന്ത്യയിലെ പ്രമുഖ വൈൻ നിർമാണ കമ്പനികളിലൊന്നാണ് Fratelli Vineyards. ഇറ്റാലിയൻ സഹകരണത്തോടുകൂടി 2007ൽ സ്ഥാപിതമായ കമ്പനി, 2024ൽ Tinna Trade ഏറ്റെടുത്തതോടെ പുനഃസംഘടനയ്ക്കു വിധേയമായി. കഴിഞ്ഞ വർഷങ്ങളിൽ കമ്പനി വൈൻ ടൂറിസം, പ്രീമിയം സെഗ്‌മെന്റ്, ലക്ഷ്വറി ബ്രാൻഡുകൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുവരികയാണ്.

ഇടപാടിന് പിന്നാലെ Fratelli Vineyards ഓഹരി വിലയിൽ ശക്തമായ ഉയർച്ച രേഖപ്പെടുത്തി. ഓഹരി 5% അപ്പർ സർക്യൂട്ട് തൊട്ട് ₹115.15ൽ എത്തി. ചെറിയ ക്യാപ്പ് ഓഹരികളിൽ ശ്രദ്ധ നേടുന്ന നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

Investor Porinju Veliyath buys 5 lakh shares of Fratelli Vineyards at ₹109.70, investing ₹5.5 crore via a bulk deal. Stock hits 5% upper circuit.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version