കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷൻ നടപ്പിലാക്കുന്ന ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) തിരുവനന്തപുരം വിമാനത്താവളത്തിൽ അവതരിപ്പിക്കുന്നു.

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ പരിപാടിയുടെ ഉദ്ഘാടനം നാളെ രാവിലെ 11:30-ന് വെർച്വലായി നിർവഹിക്കും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2-ലെ ഡിപ്പാർച്ചർ ഇമിഗ്രേഷൻ ഏരിയയിൽ വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം. ഇതോടെ യാത്രക്കാർക്ക് ഇമിഗ്രേഷൻ ക്ലിയറൻസ് പ്രക്രിയ സുഗമമാകും.
എന്താണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ
ഇന്ത്യൻ പൗരന്മാർ, ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (OCI) കാർഡ് കൈവശമുള്ള വിദേശ പൗരന്മാർ എന്നിവർക്ക് ഇമിഗ്രേഷൻ ക്ലിയറൻസ് പ്രക്രിയ വേഗത്തിലാക്കുന്നതിനായാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലേഴ്സ് പ്രോഗ്രാം (FTI-TTP) ആരംഭിച്ചത്. യോഗ്യരായ അപേക്ഷകർ, അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന ഡാറ്റ ഫീൽഡുകൾ അനുസരിച്ച് ആവശ്യമായ വിവരങ്ങൾക്ക് പുറമേ ബയോമെട്രിക്സ് (വിരലടയാളവും മുഖചിത്രവും) നൽകേണ്ടതുണ്ട്. ആവശ്യമായ പരിശോധനകൾക്കും യോഗ്യതയും അടിസ്ഥാനമാക്കിയാണ് പ്രോഗ്രാമിലേക്കുള്ള എൻറോൾമെന്റ് നടത്തുക.
എഫ്ടിഐ-ടിടിപിയുടെ കീഴിലുള്ള ഇ-ഗേറ്റ്സ് സൗകര്യം ഇപ്പോൾ ഡൽഹി, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി തുടങ്ങിയ എട്ട് വിമാനത്താവളങ്ങളിൽ ലഭ്യമാണ്.
Thiruvananthapuram Airport introduces the ‘Fast Track Immigration – Trusted Traveler Program’ (FTI-TTP), promising smoother immigration for eligible passengers.