ടെക് പ്രേമികൾക്ക് ആവേശം പകർന്ന് ഇന്ത്യയിലും ലോകമെങ്ങും ആപ്പിൾ ഐഫോൺ 17 (Apple iPhone 17) ലോഞ്ച് ചെയ്തിരിക്കുകയാണ്. ലോഞ്ചിനോട് അനുബന്ധിച്ച് ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചന്റെ ചെറുമകളും സംരംഭകയുമായ നവ്യ നവേലി നന്ദ (Navya Naveli Nanda) ആപ്പിൾ സിഇഒ ടിം കുക്കിനെ (Tim Cook) കണ്ടുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

ആപ്പിളിന്റെ ‘ഒ ഡ്രോപ്പിംഗ്’ (Aw dropping) ഇവന്റിലാണ് ഐഫോൺ 17 സീരിസടക്കം പുറത്തിറക്കിയത്. ലോഞ്ചിനു മുന്നോടിയായി ആപ്പിൾ സിഇഒ ടിം കുക്ക് കമ്പനിയുടെ കുപെർട്ടിനോ (Cupertino) ആസ്ഥാനത്ത് ക്ഷണിക്കപ്പെട്ട അതിഥികൾക്കായി ചടങ്ങ് സംഘടിപ്പിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സംഘത്തിൽപ്പെട്ടവർക്ക് ടിം കുക്കുമായി സംവദിക്കാൻ അവസരം ലഭിച്ചു. കണ്ടന്റ് ക്രിയേറ്റർമാർ, ഇൻഫ്ലുവൻസർമാർ, ടെക് റിവ്യൂവർമാർ എന്നിവരടങ്ങുന്ന സംഘത്തിൽ നവ്യ നവേലി നന്ദയും, ഗായകൻ അർമാൻ മാലിക്കും (Armaan Malik) പങ്കെടുത്തു. ഈ ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങളാണ് നവ്യ നവേലി പങ്കുവെച്ചത്.  

ആപ്പിൾ ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ്,  ഐഫോൺ എയർ, ആപ്പിൾ എയർപോഡ്സ് പ്രോ 3, ആപ്പിൾ വാച്ച് അൾട്രാ 3, ആപ്പിൾ വാച്ച് സീരീസ് 11, പുതിയ ആപ്പിൾ വാച്ച് എസ്ഇ3 എന്നിവയാണ് ഇവന്റിൽ പുറത്തിറക്കിയത്. ഐഫോൺ 17ന് 799 ഡോളർ (ഏകദേശം 85000 രൂപ), ഐഫോൺ 17ന് 899 ഡോളർ (ഏകദേശം 95,000 രൂപ), ഐഫോൺ 17 പ്രോയ്ക്ക് 1099 ഡോളർ (ഏകദേശം 1,20,000 രൂപ),ഐഫോൺ 17 പ്രോ മാക്സിന് 1199 ഡോളർ (ഏകദേശം 1,30,000 രൂപ) എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്ന വില. പുതിയ മോഡലുകൾ സെപ്റ്റംബർ 12 മുതൽ പ്രീ-ഓർഡറിന് ലഭ്യമാകും, സെപ്റ്റംബർ 19 മുതൽ സ്റ്റോറുകളിൽ വിൽപന ആരംഭിക്കും.

Navya Naveli Nanda, Amitabh Bachchan’s granddaughter, met Apple CEO Tim Cook at the ‘Aw dropping’ event for the launch of the new iPhone 17 series.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version