യുഎഇയിൽ സ്കൂൾ സ്ഥാപിക്കുന്ന കാര്യം സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) പരിഗണനയിലുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ആഗോളതലത്തിൽ വർധിച്ചുവരുന്ന സ്വീകാര്യത കണക്കിലെടുത്ത് സിബിഎസ്ഇയ്ക്ക് രാജ്യാന്തര ബോർഡ് രൂപീകരിക്കാൻ പദ്ധതിയുള്ളതായും ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

സിബിഎസ്ഇ പാഠ്യപദ്ധതി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനും ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം ആഗോളനിലവാരത്തിലേക്ക് ഉയർത്താനുമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി അന്താരാഷ്ട്ര ബോർഡ് രൂപീകരിക്കും. രൂപീകരണത്തിനു ശേഷം ആഗോളതലത്തിൽ യുഎഇ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇന്റർനാഷണൽ സ്കൂളുകൾ ആരംഭിക്കും-മന്ത്രി വ്യക്തമാക്കി. യുഎഇയിലെ 12 സ്കൂളുകൾ അടൽ ടിങ്കറിങ് ലാബ് (ATL) സംവിധാനത്തിൽ ചേർന്നതായും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
India’s Education Minister announced that CBSE is considering opening a school in the UAE and plans to create a new international board.