ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ഐഎൻഎസ് ആന്ത്രോത്ത് (INS Androth). തദ്ദേശീയമായി വികസിപ്പിച്ച ആന്റി സബ്മറൈൻ യുദ്ധക്കപ്പലായ ഐഎൻഎസ് ആന്ത്രോത്ത് നാവികസേനയ്‌ക്ക് കൈമാറി. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ സാന്നിധ്യം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ സമുദ്രപ്രതിരോധ ശേഷി കൂട്ടുന്നതിന്റെ ഭാഗമായാണ് ഐഎൻഎസ് ആന്ത്രോത്തിന്റെ വരവ്.

INS Androth Anti-Submarine Ship


കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേർസ് ആൻഡ് എഞ്ചിനീയേർസാണ് (GRSE) ഐഎൻഎസ് ആന്ത്രോത്ത് നിർമിച്ചത്. എട്ട് ആൻ്റി-സബ്മറൈൻ വാർഫെയർ-ഷാലോ വാട്ടർ ക്രാഫ്റ്റുകളിൽ (ASW-SWC) രണ്ടാമത്തേതാണ് ഐഎൻഎസ് ആന്ത്രോത്ത്. പ്രതിരോധ നിർമാണരംഗത്തെ സ്വയംപര്യാപ്തയിലേക്കുള്ള മുന്നേറ്റമാണിതെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ലക്ഷദ്വീപ് ദ്വീപ് സമൂഹത്തിലെ ആന്ത്രോത്ത് ദ്വീപിൽ നിന്നാണ് ആന്ത്രോത്ത് എന്ന പേര് ഉരുത്തിരിഞ്ഞത്.

77 മീറ്റർ നീളമുള്ള കപ്പൽ, ഡീസൽ എഞ്ചിൻ-വാട്ടർജെറ്റ് തുടങ്ങിവയുടെ നിയന്ത്രണത്താൽ പ്രവർത്തിക്കുന്ന ഇന്ത്യൻ നാവികസേനയിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിൽ ഒന്നാണ്. അത്യാധുനിക ലഘു ടോർപിഡോകളും തദ്ദേശീയമായി നിർമിച്ച ആൻ്റി-സബ്മറൈൻ റോക്കറ്റുകളും ഇവയിൽ സജ്ജീകരിച്ചിട്ടുണ്ട്. 80 ശതമാനത്തിൽ കൂടുതലും ആഭ്യന്തരഘടകങ്ങളാണ് ഐഎൻഎസ് ആന്ത്രോത്തിന്റെ നിർമാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. 

The INS Androth, an indigenously built anti-submarine warfare ship, has been delivered to the Indian Navy, boosting maritime defence capabilities.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version