ഭൂട്ടാൻ കാർ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് നിരവധി ആഢംബര കാറുകൾ പിടിച്ചെടുത്തിരുന്നു. ഈ സാഹചര്യത്തിൽ വിദേശ വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള നിയമപരമായ വഴികളെക്കുറിച്ച് പരിശോധിക്കാം.

വിദേശ വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള യോഗ്യത
ഒരു പ്രവാസി ഇന്ത്യക്കാരൻ തന്റെ പ്രവാസ ജീവിതം (താമസ കൈമാറ്റം) അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങുമ്പോൾ, ആ വിദേശ രാജ്യത്ത് വാഹനം കുറഞ്ഞത് രണ്ട് വർഷമെങ്കിലും ഉപയോഗത്തിലുണ്ടെങ്കിൽ, അവർക്ക് അവരുടെ കാർ ഇറക്കുമതി ചെയ്യാൻ അർഹതയുണ്ട്. അവർ ആദ്യ ഉടമയായിരിക്കണം, വാഹനത്തിന് ഒരു സ്ഥാപനവുമായും സാമ്പത്തിക ബാധ്യത ഉണ്ടാകരുത്, ഇന്ത്യയിൽ പുനർവിൽപനയ്ക്കുള്ളതാകരുത് തുടങ്ങിയ നിബന്ധനകളോടെയാണിത്. സെക്കൻഡ് ഹാൻഡി കാറുകളും യൂസ്ഡ് വാഹനങ്ങളും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാം, എന്നാലിതിനും നിരവധി നിബന്ധനകളുണ്ട്. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സെക്കൻഡ് ഹാൻഡ് കാർ ഇറക്കുമതിക്ക് മുമ്പ് മറ്റേതെങ്കിലും രാജ്യത്ത് വിൽക്കുകയോ വാടകയ്ക്ക് നൽകുകയോ റജിസ്റ്റർ ചെയ്യുകയോ ചെയ്തിരിക്കണം. ഉപയോഗിച്ച കാറിന് നിർമാണ തീയതി മുതൽ മൂന്ന് വർഷത്തിൽ കൂടുതൽ പഴക്കമുണ്ടായിരിക്കരുത്, സ്റ്റിയറിംഗ് വലതുവശത്തായിരിക്കണം, കിലോമീറ്ററിൽ വേഗത സൂചിപ്പിക്കുന്ന സ്പീഡോമീറ്റർ ഉണ്ടായിരിക്കണം, ഇടതുവശത്തുള്ള ട്രാഫിക്കിന് അനുയോജ്യമായ രീതിയിൽ ഹെഡ്‌ലാമ്പുകളുടെ ഫോട്ടോമെട്രി ഉണ്ടായിരിക്കണം തുടങ്ങിയവയാണ് മറ്റ് നിബന്ധനകൾ. ഇറക്കുമതി ചെയ്യുന്നതിനായി ഉദ്ദേശിക്കുന്ന വിദേശ കാറിന് ഇന്ത്യയിൽ ഹോമോലോഗേഷൻ ഉണ്ടായിരിക്കണം. അതായത് ആ പ്രത്യേക വാഹനം ഇന്ത്യൻ റോഡുകൾക്കായി സർക്കാർ നിശ്ചയിച്ചിട്ടുള്ള വിവിധ സുരക്ഷാ, സാങ്കേതിക, എമിഷൻ പാരാമീറ്ററുകൾ പാലിക്കുന്നതാകണം.

ഇറക്കുമതി പ്രക്രിയ
വാഹനം ഇറക്കുമതി ചെയ്യുന്നതിനുള്ള കസ്റ്റംസ് ക്ലിയറൻസ് പെർമിറ്റിനായി, സാധുവായ എല്ലാ രേഖകളും സഹിതം, എൻആർഐ വാണിജ്യ മന്ത്രാലയത്തിൽ അപേക്ഷിക്കണം. പെർമിറ്റ് ലഭിച്ചുകഴിഞ്ഞാൽ, വാഹനം ഇന്ത്യയിലെ തിരഞ്ഞെടുത്ത തുറമുഖത്തേക്ക് അയയ്ക്കാം. അവിടെ കസ്റ്റംസ് വാഹനവും ഉടമയുടെ യോഗ്യതയും പരിശോധിക്കും. പ്രവേശന ബില്ലും ഇൻവോയ്‌സും പരിശോധിച്ച ശേഷം, വാഹനത്തിന്റെ മൂല്യം കണക്കാക്കുന്നതിനായി കസ്റ്റംസ് വാഹനത്തിന്റെ വിലയിരുത്തൽ നടത്തുകയും വിവിധ തീരുവകളും നികുതികളും നിശ്ചയിക്കുകയും ചെയ്യും. തുടർന്ന് ബന്ധപ്പെട്ട ആർടിഒയിൽ റജിസ്ട്രേഷനായി വാഹനം വിട്ടുനൽകും. എൻആർഐക്ക് വാഹനം ഇന്ത്യയിൽ താൽക്കാലിക ഉപയോഗത്തിനായി (ആറ് മാസം) ഇറക്കുമതി ചെയ്യാനുമാകും. ഇന്ത്യയുൾപ്പെടെ 79 രാജ്യങ്ങൾ പുറപ്പെടുവിക്കുന്ന അന്താരാഷ്ട്ര ഏകീകൃത കസ്റ്റംസ് രേഖയായ എടിഎ കാർനെറ്റിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഉത്ഭവ രാജ്യത്തിന്റെ റജിസ്ട്രേഷനോടൊപ്പം നിശ്ചിത കാലയളവിലേക്ക് ഇത് ഇന്ത്യയിൽ ഉപയോഗിക്കാൻ കഴിയും. ഈ പദ്ധതിയിൽ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് കാറുകളും അനുവദനീയമാണ്. 

Amidst luxury car smuggling, check the legal routes for importing foreign vehicles to India. Learn about NRI, used car import rules, and the ATA Carnet scheme.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version