1985-ൽ പ്രസ്റ്റീജ് ബിൽഡേഴ്സ് അവരുടെ ആദ്യ നിർമ്മാണ സംരംഭം പൂർത്തിയാക്കി. ബാംഗ്ലൂർ കെ. എച്ച് റോഡിലെ Prestige Court ! അത് ഒരു വിജയഗാഥയുടെ ആദ്യ വരിമാത്രമായിരുന്നു. കൊമേഴ്സ്യൽ ഓഫീസുകൾ, അപാർട്ട്മെന്റുകൾ, ഷോപ്പിംഗ് മോളുകൾ, വില്ലകൾ, ഹോട്ടലുകൾ, ഗോൾഫ് കോഴ്സുകൾ, ഹോസ്പിറ്റാലിറ്റി സമുച്ചയങ്ങൾ തുടങ്ങി ഇന്ത്യയിലെ ഏറ്റവും പ്രസ്റ്റീജായ പ്രോപ്പർട്ടി ഡെവലപ്പേഴ്സ് എന്ന പെരുമയിലേക്ക് നടന്നുകയറിയ ദ റിയൽ പ്രസ്റ്റീജ്! ഒരു പേരിലെ അന്തസ്സ്, നിർമ്മാണ രംഗത്തെ അതിശക്തമായ ബ്രാൻഡാക്കിയ പ്രസ്റ്റീജ്! പിതാവ് തുടങ്ങിയ പ്രസ്റ്റീജ് എന്ന പേരിലെ തയ്യൽക്കടയിൽ നിന്ന് കെട്ടിപ്പൊക്കിയ 66,000 കോടിയുടെ ബ്രാൻഡ്! 300-ഓളം ക്വാളിറ്റിയുള്ള നിർമ്മാണ സമുച്ചയങ്ങളിലായി 20 കോടി സ്ക്വയർഫീറ്റിൽ രാജ്യമാകെ പരന്നുകിടക്കുന്ന അന്തസ്സ്! ഇർഫാൻ റസാഖ് എന്ന റിയൽറ്റി സംരംഭകനെ ഇന്ത്യയിലെ പ്രോപ്പർട്ടി ബിസിനസ്സിന്റെ ഷെഹൻഷാ ആക്കിയ പ്രസ്റ്റീജ്!

തയ്യൽക്കടയിൽ തുടങ്ങി ഇർഫാൻ റസാഖ് ഉണ്ടാക്കിയ 66,000 കോടി, The Prestige Story #prestige

1990 മുതൽ 2000 വരെയുള്ള കാലഘട്ടം പ്രസ്റ്റീജ് അവരുടെ ഹോംവർക്കുകൾ പൂർത്തിയാക്കുകയായിരുന്നു. അൾട്രാ സിറ്റിയായുള്ള ബംഗ്ലുരുവിന്റെ   വളർച്ചയിൽ പ്രസ്റ്റീജ് ഒരു ക്യാൻവാസ് വരച്ചിട്ടു. പ്രീമിയം റെസിഡൻഷ്യൽ മേഖലയിൽ നിന്ന് മിക്സഡ്-യൂസ്, ഡെസ്റ്റിനേഷൻ റിയൽറ്റി പ്രോജക്റ്റുകളിലേക്ക് അവർ കടക്കുന്നത് ഈ സമയമാണ്. നഗരത്തിന്റെ ആഡംബര ചിഹ്നങ്ങളെ പുനഃക്രമീകരിക്കും വിധം ഓഫീസ്, റീട്ടെയിൽ, എഫ് & ബി, ഹോസ്പിറ്റാലിറ്റി എന്നിവയിൽ ആർക്കിടെക്ചറൽ വിസ്മയങ്ങൾ ഒരുക്കാൻ അവർക്കായി. അതിന്റെ തെളിവായിരുന്നു യുബി ഗ്രൂപ്പുമായുള്ള സംയുക്ത സംരംഭമായ യുബി സിറ്റി. അത് പിന്നീട് വിശദമായി പറയാം.

2010 കഴിയുമ്പോഴേക്ക് ബെംഗളൂരുവിന് പുറമേ ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡൽഹി, കൊച്ചി, കോഴിക്കോട്, ഗോവ, മംഗളൂരു എന്നിവിടങ്ങളിലേക്ക് ഒരു മൾട്ടി-വെർട്ടിക്കൽ, മൾട്ടി-സിറ്റി പ്ലാറ്റ്‌ഫോമായി കമ്പനി മാറി തുടങ്ങി. ഇന്ന്കാണും വിധം നിർമ്മാണത്തിലും മാർക്കറ്റിംഗിലും രാജ്യത്തെ ഏറ്റവും പ്രൊഫഷണലായ റിയൽറ്റി ബ്രാൻഡായി പ്രസ്റ്റീജിനെ മാറ്റിയെടുത്തത് എന്താണെന്ന് അറിയാമോ? ക്വാളിറ്റി. കൊച്ചി ഫോറം മോളിൽ പോയാൽ അറിയാം, സൂക്ഷ്മമായ സേഫ്റ്റി ഫീച്ചറുകളിലടക്കം ഒരു കയ്യടക്കം ഫീൽ ചെയ്യും. മൂലധനത്തിന് The Abu Dhabi Investment Authority-യെ പാർട്ണറാക്കാനായി. കൊടാക് ഓൾട്ടർനെറ്റീവ് ഇൻവെസ്റ്റ്മെന്റ്സ് പോലെയുള്ളവരെ കൊണ്ടുവന്നു. ഇതുവഴി 2000 കോടിയുടെ ക്യാപിറ്റൽ അക്സസ് ചെയ്യാൻ പ്രസ്റ്റീജിന് ഈസിയായി സാധിച്ചു. അങ്ങനെ വമ്പൻ പ്രൊജക്റ്റുകൾക്ക് ഫണ്ട് ഒഴുകി.  ഹോസ്പിറ്റാലിറ്റിയിൽ മാരിയറ്റ്, ജെ‌ഡബ്ല്യു, ഷെറാട്ടൺ പോലെയുള്ള ലോകോത്തര ബ്രാൻഡുകളേയും പ്രസ്റ്റീജ് ചേർത്തുവെച്ചു.

പ്രസ്റ്റീജിന്റെ ഏറ്റവും വലിയ മാളായ ഫോറം സൗത്ത്, ബാഗ്ളൂർ യുബി സിറ്റിയിലെ The Collection എന്ന ലക്ഷ്വറി മാൾ, ബംഗ്ലുരുവിലെ തന്നെ Forum Rex Walk, ആറര ലക്ഷം സ്ക്വയർഫീറ്റിൽ അഞ്ച് നിലകളിലായി പണിതിരിക്കുന്ന കൊച്ചിയിലെ  ഫോറം മാൾ അങ്ങനെ നിലവിൽ നാല് മാളുകൾ പ്രിസ്റ്റീജിന്റേതായി ഉണ്ട്. ഒരു കോടി സ്ക്വയർ ഫീറ്റിൽ റീട്ടെയിൽ സ്പേസ് ഒരുക്കിയിടുക എന്ന ലക്ഷ്യത്തിൽ രണ്ട് വർഷത്തിനകം 12 മാളുകൾ ആണ് പ്രസ്റ്റീജ് ലക്ഷ്യമിടുന്നത്. ഓർക്കുക ലക്ഷ്യം 1 കോടി റീട്ടെയിൽ സ്ക്വയർഫീറ്റ് സ്പെയ്സ് നിർമ്മിക്കുക എന്നതാണ്! ഇതാണ് ഏതൊരു സംരംഭകനും ബ്രാൻഡിലേക്ക് വളരുമ്പോൾ ശ്രദ്ധിക്കേണ്ടത്. വലിയ പിക്ചർ കാണാനാകണം.. നിക്ഷേപകർക്ക് കേൾക്കേണ്ടതും ഈ വലിയ പിക്ചറുകളാണ്.

ഒരേസമയം രാജ്യത്തെ മേജർ ലൊക്കേഷനുകളിൽ ‍ഡസണിലധികം വമ്പൻ പ്രൊജക്റ്റുകൾ ചെയ്യുന്നു. മൾട്ടി മാർക്കറ്റ് പ്രസൻസ് ബ്രാൻഡിനെ ഉന്മേഷമാക്കി നിർത്തും, ബ്രാൻഡിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കും. നമ്മുടെ നാട്ടിലുൾപ്പെടെ കണ്ടിട്ടില്ലേ, റിയൽ എസ്റ്റേറ്റ് ഡവലപ്മെന്റ് പ്രൊജക്റ്റുകളിൽ പലപ്പോഴും പാതിവഴിയിൽ ഫണ്ട് ലഭ്യത കുറഞ്ഞ്, പ്രൊജക്റ്റുകൾ തന്നെ അവതാളത്തിലാകുന്നത്. പ്രത്യേകിച്ച് റസി‍ഡൻഷ്യൽ പ്രൊജക്റ്റുകൾക്ക്! അവിടെയാണ് കൃത്യമായ പ്രോഫിറ്റ് അളന്ന് കാട്ടി നിക്ഷേപകരെ കൊണ്ടുവന്ന് റിയൽറ്റി പ്രൊജക്റ്റുകൾ ഹിറ്റാക്കുന്ന ഡിഎൽഎഫി-നേയും പ്രസ്റ്റിജിനേയും പോലെയുള്ളവരെ കാണേണ്ടത്. ഫീനിക്സ് മിൽസ് (Phoenix Mills) ഒബ്റോയ് റിയൽറ്റി, ഗോഥ്റെജ്, ലോധ ഡെവലപ്പേഴ്സ് തുടങ്ങി മാർക്കറ്റിലെ വമ്പൻമാരൊക്കെ ഇത്തരത്തിൽ ഫണ്ട് സോഴ്സ് ഉറപ്പാക്കി വളർന്നവരാണ്. കാരണം ഇന്ത്യൻ മാർക്കറ്റല്ലേ, 2030-ൽ  80 ലക്ഷം കോടി മൂല്യത്തിലേക്ക് വളരുന്ന ഇന്ത്യൻ റിയൽറ്റി! 2047-ൽ 450 ലക്ഷം കോടിയിലേക്ക് എത്തുന്ന ഇന്ത്യൻ റിയൽറ്റി സെക്ടർ! പ്രൊജക്റ്റ് കൺവിൻസിങ്ങാണെങ്കിൽ നിക്ഷേപകർ എപ്പോഴുമുണ്ടാകും !

ഏത് ബിസിനസ്സിലായാലും ഫൗണ്ടർമാർ ഓർക്കേണ്ട ചില കാര്യങ്ങൾ പ്രസ്റ്റീജ് പോലെയുള്ള ബ്രാൻഡുകളുടെ വളർച്ചയിൽ കാണാം. മാർക്കറ്റിലെ മറ്റ് ബ്രാൻഡുകളുമായി മത്സരിക്കേണ്ടി വരുമ്പോ നിങ്ങളുടെ ബ്രാൻഡിന് ഒരു എഡ്ജ് നൽകുന്ന ഒന്ന് ഉണ്ടാകില്ലേ, moat? പ്രസ്റ്റീജിനെ സംബന്ധിച്ച്, ആർക്കിടെക്ചറല്ല, റിപ്പീറ്റബിലിറ്റിയാണ് അവരുടെ മോട്ട്. രണ്ട്, നിങ്ങൾ ക്വാളിറ്റി ഷോ ചെയ്താലേ ക്വാളിറ്റിയുള്ള പാർട്മേഴ്സിനെ അഫോർഡബിളായ ടേംസിൽ നിങ്ങളുടെ ടേബിളിൽ കൊണ്ടുവരാനാകൂ. മാരിയറ്റും, അബുദാബി ബാങ്കും, ഷെറാട്ടനും പ്രിസ്റ്റീജിന് ഒപ്പം വന്നപോലെ.  

1990 മുതൽ 2015 വരെയുള്ള 25 വർഷം ലോകോത്തര കമ്പനികൾ ബാംഗ്ലൂരിലേക്ക് ചേക്കേറുകയും, ബാംഗ്ലൂർ രാജ്യത്തിന്റെ ഐടി ഹബ്ബാകുകയും ചെയ്ത സമയം കോർപ്പറേറ്റ് കമ്പനികൾക്ക് ക്വാളിറ്റിയുള്ള കൊമേഴ്സ്യൽ ഓഫീസ് സ്പേസുകൾ വേണ്ടി വന്നു. അവിടെ ജോലി ചെയ്യുന്ന വൈറ്റ് കോളർ വർക്കേഴ്സിന് പ്രീമിയം ഫ്ലാറ്റുകളും വില്ലകളും വേണ്ടി വന്നു. സിറ്റിയെ കീഴടക്കിയ ടെക്കികൾക്ക് നല്ല ഷോപ്പിംഗും, ലിംവിംഗ് എക്സ്പീരിയൻസിന് മാളുകളും ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളും വേണമായിരുന്നു. ഉയർന്ന ശമ്പളമുള്ളവർക്ക് സ്പെൻഡ് ചെയ്യാൻ പ്രീമിയമായി ബ്ംഗ്ലുരുവിന് ഒരുങ്ങിയേ പറ്റുമായിരുന്നുള്ളൂ. അവിടെയാണ് ബാംഗ്ലൂർ നഗരത്തിൽ റിയൽ എസ്റ്റേറ്റ് കളിച്ചുവളർന്ന അവിടുത്തുകാരായ റസാക്ക് പയ്യൻമാർക്ക് നറുക്ക് വീണത്. പക്ഷെ ആ സാധ്യതയെ ഉപയോഗിക്കാൻ ഇർഫാനും പ്രസ്റ്റീജിനും കഴിഞ്ഞു എന്നതാണ് ആ ബ്രാൻഡിന്റെ വിജയം. വിശദമായി അറിയുവാൻ എഡിറ്റോറിയൽ ഇൻസൈറ്റ്സ് വീഡിയോ കാണുക.

Prestige Builders began its journey in 1985 with the completion of Prestige Court in Bangalore, marking the start of its rise as one of India’s most respected real estate developers. Over the decades, the company expanded from premium residential projects to mixed-use developments, commercial offices, shopping malls, hotels, and hospitality complexes across major cities like Bangalore, Chennai, Hyderabad, Mumbai, Delhi, Kochi, and more. With a focus on quality, architectural excellence, and strategic funding partnerships, Prestige has built over 300 projects spanning 20 million square feet, including iconic malls like Forum South, The Collection at UB City, and Forum Rex Walk. The brand’s growth has been driven by repeatable quality, strong investor trust, and the ability to attract global hospitality partners such as Marriott and JW, establishing Prestige as a benchmark in India’s real estate sector.

Share.

Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.

Leave A Reply

Exit mobile version