പ്രകൃതിയും മനുഷ്യനും തമ്മിലുണ്ടാകേണ്ടത് പരസ്പരം സ്നേഹിച്ചും സഹകരിച്ചുമുള്ള ജീവിതമാണെന്ന് തെളിയിച്ച മലയാളി ആർക്കിടെക്ടാണ് വിനു ഡാനിയേൽ (Vinu Daniel). നിർമാണ രംഗത്തെ വേറിട്ട പരീക്ഷണങ്ങൾകൊണ്ട് അദ്ദേഹം എന്നും ശ്രദ്ധ നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അത്തരത്തിലുള്ള പരീക്ഷണമാണ് ടോയ് സ്റ്റോറി (Toy Storey) എന്നും ലെഗോ ഹൗസ് (Lego House) എന്നുമെല്ലാം അറിയപ്പെടുന്ന വ്യത്യസ്തതകൾ നിറഞ്ഞ വീട്.
6000ത്തിലധികം ഉപേക്ഷിക്കപ്പെട്ട കളിപ്പാട്ടങ്ങളും മൺകട്ടകളും മാംഗ്ലൂർ ടൈൽസും എല്ലാം ഉപയോഗിച്ചാണ് അദ്ദേഹം ഈ അത്ഭുത വീട് നിർമിച്ചിട്ടുള്ളത്. റീസൈക്കിൾ ചെയ്യാൻ യോഗ്യമല്ലാത്ത പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളാണ് വിനു ഡാനിയേൽ ഇത്തരത്തിൽ വീടിനായി ഉപയോഗിച്ചത്. വൃത്താകൃതിയിലാണ് വീടിന്റെ നിർമാണം. വെന്റിലേഷനും വെളിച്ചത്തിനുമെല്ലാമായി ഇഴുകിയ ഡിസൈൻ കൂടിയാണ് വീടിന്റേത്.
Vinu Daniel, Toy Storey, Lego House, Kerala home, discarded toys, recycled plastic, mud bricks, sustainable architecture, Mangalore tiles