ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബില്യണയറായി ചെന്നൈ സ്വദേശിയും പെർപ്ലെക്സിറ്റി എഐ (Perplexity AI) സ്ഥാപകനുമായ അരവിന്ദ് ശ്രീനിവാസ് (Aravind Srinivas). വെറും 31ആമത്തെ വയസ്സിലാണ് അരവിന്ദ് നേട്ടത്തിലെത്തിയിരിക്കുന്നത്. എം3എം ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് (M3M Hurun India Rich List 2025) പ്രകാരം 21190 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബില്യണയറായി അരവിന്ദ് ശ്രീനിവാസ്, India’s youngest billionaire

1994 ജൂൺ 7ന് തമിഴ്‌നാട്ടിലെ ചെന്നൈയിയിലാണ് ജനനം. മദ്രാസ് ഐഐടിയിൽ പഠിക്കുമ്പോൾ, റീഇൻഫോഴ്‌സ്‌മെന്റ് ലേണിംഗ്, അഡ്വാൻസ്ഡ് റീഇൻഫോഴ്‌സ്‌മെന്റ് ലേണിംഗ് എന്നിവയെക്കുറിച്ചുള്ള കോഴ്‌സുകളിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. തുടർന്ന് ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി.

2022ലാണ് അരവിന്ദ് ശ്രീനിവാസ് പെർപ്ലെക്സിറ്റിക്ക് തുടക്കമിട്ടത്. കമ്പനിയുടെ എഐ സേർച്ച് എഞ്ചിൻ, യൂസേർസിൻറെ ചോദ്യങ്ങൾക്ക് വേഗതയേറിയതും കൃത്യവും വിശ്വസനീയവുമായ ഉത്തരങ്ങൾ നൽകാൻ തുടങ്ങിയതോടെ, എഐ ലോകത്ത് പെർപ്ലെക്‌സിറ്റി വ‍ൻ മുന്നേറ്റം സൃഷ്ടിച്ചു.

Perplexity AI founder Aravind Srinivas (31) is India’s youngest billionaire, with a wealth of ₹21190 Cr as per Hurun India Rich List.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version