എഡ്ടെക് സ്റ്റാർട്ടപ്പ് ഫിസിക്സ്‌വാല (Physics Wallah) സഹസ്ഥാപകൻ അലഖ് പാണ്ഡെയുടെ ആസ്തിയിൽ വൻ വർധന. ഇതോടെ അദ്ദേഹം ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ്. യൂട്യൂബിൽ നിന്നു തുടങ്ങി യൂണിക്കോൺ ആയി വളർന്ന അത്ഭുത കഥയാണ് എഡ് ടെക് സ്റ്റാർട്ടപ്പ് ഫിസിക്സ് വാലയുടേത്. മത്സര പരീക്ഷകൾക്കുള്ള ഫിസിക്സ് പഠിപ്പിക്കുന്നതിനായാണ് അലഖ് പാണ്ഡെ 2016ൽ ഫിസിക്സ് വാല എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചത്. എന്നാൽ അതിവേഗം ചാനൽ എഡ്-ടെക് പ്രതിഭാസമായി മാറി.

കഴിഞ്ഞ വർഷം അലഖ് പാണ്ഡെയും സഹസ്ഥാപകൻ പ്രതീക് മഹേശ്വരിയും തങ്ങളുടെ ആസ്തിയിൽ 223% വീതം വർധന രേഖപ്പെടുത്തിയാണ് ആദ്യമായി ഹുറൂൺ പട്ടികയിൽ ഇടം നേടിയത്. പട്ടിക പ്രകാരം ₹ 14,520 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. ₹12490 കോടി ആസ്തിയുള്ള ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനേക്കാൾ സമ്പത്ത് അലഖിനുണ്ടെന്നും ഹുറൂൺ പട്ടിക വ്യക്തമാക്കുന്നു.
2020 മുതൽ കമ്പനി ആപ്പും വെബ്‌സൈറ്റും സജീവമാക്കി. കോവിഡ് സമയത്തെ വളർച്ചയിൽ ഇവ നിർണായകമായി. ഓൺലൈൻ പഠനത്തിനായി ക്രമീകരിച്ച കോഴ്‌സുകൾ, തത്സമയ ക്ലാസുകൾ, സ്റ്റഡി മെറ്റീയിരിയൽസ് തുടങ്ങിയവ ഫിസിക്സ് വാലയെ വേറിട്ടുനിർത്തി. ഇത് എഡ്-ടെക് മേഖലയിലേക്കുള്ള കമ്പനിയുടെ വരവിന്റെ ആദ്യപടി കൂടിയായി.
2022 ജൂണിലാണ് കമ്പനി യൂണികോൺ പദവി നേടിയത്. സീരീസ് എ ഫണ്ടിംഗ് റൗണ്ടിൽ 100 മില്യൺ ഡോളർ നേടിയ കമ്പനി മൂല്യം $1.1 ബില്യണാക്കി. 2024 സെപ്റ്റംബറിലെ $210 മില്യൺ സീരീസ് ബി ഫണ്ടിംഗ് റൗണ്ടോടെ മൂല്യനിർണ്ണയം $2.8 ബില്യണായി ഉയർത്തി. നിലവിൽ ഓൺലൈൻ കോഴ്സുകൾക്കൊപ്പം ഫിസിക് വാലയുടെ ഓഫ്‌ലൈൻ കേന്ദ്രങ്ങളും സജീവമാണ്. ഏഴാം തരം മുതൽ യുപിഎസ് സി, നീറ്റ്, ഐഐടി, ഐഐഎം, സിഎ തുടങ്ങി വിവിധ കോഴ്സുകളാണ് പ്ലാറ്റ്ഫോം ഓഫർ ചെയ്യുന്നത്. കമ്പനി ഐപിഒ പ്രവേശനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട് ഉണ്ടെങ്കിലും കൃത്യമായ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.
അധ്യാപന ശൈലിയും പ്രതിബദ്ധതയുമാണ് വിജയത്തിനു പിന്നിലെ ഘടകങ്ങളെന്ന് അലഖ് പാണ്ഡെ പറയുന്നു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം താങ്ങാനാവുന്ന തരത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അതിനായി എന്നും നിലകൊള്ളുമെന്നും അലഖ് പാണ്ഡെ വ്യക്തമാക്കി.
എഡ്ടെക് സ്റ്റാർട്ടപ്പ് ഫിസിക്സ്‌വാല (Physics Wallah) സഹസ്ഥാപകൻ അലഖ് പാണ്ഡെയുടെ ആസ്തിയിൽ വൻ വർധന. ഇതോടെ അദ്ദേഹം ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ്. യൂട്യൂബിൽ നിന്നു തുടങ്ങി യൂണിക്കോൺ ആയി വളർന്ന അത്ഭുത കഥയാണ് എഡ് ടെക് സ്റ്റാർട്ടപ്പ് ഫിസിക്സ് വാലയുടേത്. മത്സര പരീക്ഷകൾക്കുള്ള ഫിസിക്സ് പഠിപ്പിക്കുന്നതിനായാണ് അലഖ് പാണ്ഡെ 2016ൽ ഫിസിക്സ് വാല എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചത്. എന്നാൽ അതിവേഗം ചാനൽ എഡ്-ടെക് പ്രതിഭാസമായി മാറി.
alakh pandey, physics wallah co-founder, is on the hurun india rich list with a ₹14,520 crore net worth, showing a 223% surge in wealth.