ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം (Dadasaheb Phalke Award) നേടിയ നടൻ മോഹൻലാലിനെ ആദരിച്ച് ഇന്ത്യൻ കരസേന. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയാണ് (General Upendra Dwivedi) ഇന്ത്യൻ ആർമി ഓണററി ഓഫീസർ കൂടിയായ മോഹൻലാലിനെ ആദരിച്ചത്.

മോഹൻലാലിന് കരസേനയുടെ ആദരം, Mohanlal receives commendation from Army Chief

കരസേയുടെ ആദരം വലിയ ബഹുമതിയാണെന്ന് ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ മോഹൻലാൽ പ്രതികരിച്ചു. ടെറിട്ടോറിയൽ ആർമി ബറ്റാലിയനുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സൈനിക മേധാവിയുമായി ചർച്ച ചെയ്തതായും സൈന്യത്തിനും സാധാരണക്കാരുടെ ഉന്നമനത്തിനും വേണ്ടി തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആർമി പശ്ചാത്തലത്തിലുള്ള നിരവധി സിനിമകളിൽ അഭിനയിച്ചതായും ഇനിയും അത്തരം ചിത്രങ്ങളുടെ ഭാഗമാകുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

2009 മെയ് മാസത്തിലാണ് ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ എന്ന ഓണററി പദവി മോഹൻലാലിന് ലഭിച്ചത്. 

army chief general upendra dwivedi honoured dadasaheb phalke award winner and honorary officer mohanlal. the actor called it a big honour.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version