കാലാവസ്ഥാ സൗഹൃദ ലോജിസ്റ്റിക്സിലേക്കുള്ള പുതിയ ചുവടുവയ്പ്പുമായി ബോഷ് (Bosch). കമ്പനിയുടെ ന്യൂറംബർഗ് പ്ലാന്റിൽ നിർമിച്ച ഇന്ധന സെൽ ഇലക്ട്രിക് ട്രക്ക് ഫാക്ടറി ആന്തരിക ഗതാഗതത്തിൽ ഉപയോഗിക്കാൻ ആരംഭിച്ചിരിക്കുകയാണ്. ബോഷ് ഇന്ധന സെൽ പവർ മൊഡ്യൂൾ (Fuel Cell Power Module – FCPM) സജ്ജീകരിച്ച ഈ ട്രക്ക് ജർമൻ പ്രസിഡന്റിന്റെ ഫ്യൂച്ചർ അവാർഡിനായി അടുത്തിടെ നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.

bosch hydrogen truck

ഫാക്ടറിയിയിലെ ആന്തരിക ഗതാഗതം കൂടുതൽ കാലാവസ്ഥാ സൗഹൃദമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് FCPM ട്രക്ക് ഉപയോഗിക്കുന്നതെന്ന് ന്യൂറംബർഗിലെ വാണിജ്യ പ്ലാന്റ് മാനേജർ അലക്സാണ്ടർ വീക്സെൽ പറഞ്ഞു. ബോഷിന്റെ ഇന്ധന സെൽ സാങ്കേതികവിദ്യയുള്ള ആയിരക്കണക്കിന് ട്രക്കുകൾ ഇതിനകം ലോകമെമ്പാടും പ്രവർത്തിക്കുന്നുണ്ട്. ഹൈഡ്രജനും ഓക്സിജനും വെള്ളവും ഉപയോഗിച്ച് 40 ടണ്ണുള്ള ട്രക്ക് പൂർണമായും വൈദ്യുതിയിൽ പ്രവർത്തിപ്പിക്കാൻ കഴിയും. ലോജിസ്റ്റിക്സ് മേഖല പരിസ്ഥിതി സൗഹാർദപരമാക്കുന്നതിൽ ഇത്  പ്രധാന ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

bosch begins using its first fuel cell electric truck, featuring its fCPM, for internal plant logistics at nuremberg, aiming for climate-friendly transport.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version