ഈജിപ്തിൽ നടക്കുന്ന ഗാസ സമാധാന ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്. ഈജിപ്തിലെ ഷാം എൽ ഷെയ്ഖിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ക്ഷണിച്ചിരുന്നു. ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുക, മധ്യേഷ്യയിൽ സമാധാനവും സ്ഥിരതയും വർധിപ്പിക്കുക, മേഖലയിൽ സുരക്ഷിതത്വത്തിന്റെ പുതിയ അധ്യായത്തിന് തുടക്കമിടുക എന്നിവ ലക്ഷ്യം വെച്ചാണ് ഇന്ന് 20 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന ഉച്ചകോടി നടക്കുന്നത്.

അതേസമയം സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഈജിപ്ത് സന്ദർശിക്കും. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സമാധാന കരാറിന്റെ ഒപ്പുവെക്കൽ ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എന്നിവരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന മറ്റ് പ്രമുഖർ.
minister kirti vardhan singh to represent india at the gaza peace summit in sham el sheikh, egypt, aimed at ending the war and promoting stability.