പണം നഷ്ടപ്പെടാതെ യാത്രാ തീയതിയിൽ മാറ്റം വരുത്താവുന്ന നടപടിയുമായി ഇന്ത്യൻ റെയിൽവേ. ബുക്ക് ചെയ്ത് ഉറപ്പായ ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി പ്രത്യേക തുക നൽകാതെ ഓൺലൈനായി മാറ്റാനാകുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ജനുവരി മുതൽ പുതിയ നയം പ്രാബല്യത്തിൽ വരുമെന്നും എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

സീറ്റ് ലഭ്യതയെ ആശ്രയിച്ചായിരിക്കും ബുക്ക് ചെയ്ത തീയതി മാറ്റി പുതിയ തീയതിയിലേക്ക് ടിക്കറ്റ് മാറ്റുമ്പോൾ ടിക്കറ്റ് ലഭിക്കുക. പുതിയ ടിക്കറ്റിനു നിരക്ക് കൂടുതലാണെങ്കിൽ യാത്രക്കാർ ആ നിരക്ക് നൽകണം. യാത്രാ തീയതി മാറ്റുന്നതിനായി ടിക്കറ്റ് റദ്ദാക്കുകയും പുതിയ ടിക്കറ്റ് ബുക്ക് ചെയ്യുകയുമാണ് നിലവിൽ ചെയ്യുന്നത്. റദ്ദാക്കുന്ന സമയത്തിന് അനുസരിച്ച് തുകയും അടയ്ക്കണം. നിലവിലെ രീതി യാത്രക്കാരുടെ താൽപര്യത്തിന് എതിരായതിനാലാണ് മാറ്റമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
indian railways will allow passengers to reschedule confirmed train tickets online without a fee from january, subject to seat availability, says ashwini vaishnaw.