ഇന്ത്യൻ വ്യോമസേനയുടെ മീഡിയം ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് പ്രോഗ്രാമിലെ സി-390 മില്ലേനിയം സംയുക്തമായി വാഗ്ദാനം ചെയ്യുന്നതിനായി ബ്രസീലിയൻ എയ്‌റോസ്‌പേസ് കമ്പനിയായ എംബ്രയർ ഡിഫൻസ് ആൻഡ് സെക്യൂരിറ്റിയും (Embraer Defense & Security) മഹീന്ദ്ര എയ്റോസ്ട്രക്ചേഴ്സും (Mahindra Aerostructures) സഹകരണ കരാറിൽ ഒപ്പുവെച്ചു. വിമാനങ്ങളുടെ പ്രാദേശിക നിർമാണം, അസംബ്ലി, അറ്റകുറ്റപ്പണി ശേഷികൾ ഇന്ത്യയിൽ സ്ഥാപിക്കുക തുടങ്ങിയവയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.

mahindra embraer

2024 ഫെബ്രുവരിയിൽ ഒപ്പുവെച്ച ധാരണാപത്രത്തിൽ ഇരു കമ്പനികളും തമ്മിലുള്ള പ്രാരംഭ സഹകരണത്തിന് രൂപം നൽകിയിരുന്നു. മാർക്കറ്റിംഗ്, വ്യവസായവൽക്കരണം, വിതരണ ശൃംഖല വികസനം എന്നിവയിലെ പങ്ക് നിർവചിച്ചുകൊണ്ടാണ് പുതിയ കരാർ. ഇതിലൂടെ സഹകരണത്തെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനാകുമെന്നും ഉത്പാദന സാധ്യത വർധിക്കുമെന്നും മഹീന്ദ്ര പ്രതിനിധി വ്യക്തമാക്കി. ഇരു സ്ഥാപനങ്ങളും ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങളുമായും സ്വകാര്യ എയ്‌റോസ്‌പേസ് ആവാസവ്യവസ്ഥയുമായും അടുത്ത് പ്രവർത്തിക്കുമെന്നും പ്രതിനിധി കൂട്ടിച്ചേർത്തു.

നേരത്തെ, യൂറോപ്യൻ വിമാന നിർമാതാക്കളായ എച്ച്125 ലൈറ്റ് സിംഗിൾ എഞ്ചിൻ ഹെലികോപ്റ്ററിന്റെ പ്രധാന ഫ്യൂസ്ലേജ് നിർമിക്കുന്നതിനും കൂട്ടിച്ചേർക്കുന്നതിനുമായി എയർബസ് ഹെലികോപ്റ്ററുകൾ മഹീന്ദ്ര എയറോസ്ട്രക്ചേഴ്‌സിന് ഓഗസ്റ്റിൽ കരാർ നൽകിയിരുന്നു. 2025ൽ നേരത്തെ പ്രഖ്യാപിച്ച എച്ച്130‌ന്റെ ഫ്യൂസ്ലേജ് നിർമിക്കുന്നതിനുള്ള കരാറിന് പുറമെയാണ് ഇത്.

മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ഡിഫൻസ് സിസ്റ്റംസ് 2012ലാണ് സ്ഥാപിതമായത്. ഇന്ത്യൻ സായുധ സേനയ്ക്കായി ആർമേർഡ് വാഹനങ്ങൾ നിർമിക്കുന്ന കമ്പനി ആർമേർഡ് ലൈറ്റ് സ്പെഷ്യലിസ്റ്റ് വാഹനം (ALSV), മൈൻ പ്രൊട്ടക്റ്റഡ് വാഹനങ്ങൾ, വാഹന-മൗണ്ടഡ് മോർട്ടാർ സിസ്റ്റങ്ങൾ എന്നിവയിലാണ് സ്പെഷ്യലൈസ് ചെയ്തിട്ടുള്ളത്. മഹീന്ദ്ര ഡിഫൻസ് സിസ്റ്റംസിന്റെ യൂണിറ്റാണ് മഹീന്ദ്ര എയ്റോസ്ട്രക്ചേഴ്സ്.

mahindra aerostructures and embraer defense sign a deal to offer the c-390 millennium for the indian air force, focusing on local manufacturing and assembly.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version