ഇന്ത്യയിലെ ഏറ്റവും സമ്പന്ന താരദമ്പതിമാരുടെ പട്ടികയിൽ ഇടംപിടിച്ചവരാണ് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്ക ശർമയും. 2018ലാണ് ഇരുവരും വിവാഹിതരായത്. വിവിധ റിപ്പോർട്ടുകൾ പ്രകാരം 1300 കോടി രൂപയാണ് ഇരുവരുടേയും ആകെ ആസ്തി.
ഇന്ത്യയിലെ തന്നെ ഏറ്റവും ധനികരായ സ്പോർട്സ് താരങ്ങളിൽ ഒരാളാണ് കോഹ്ലി. അദ്ദേഹത്തിന്റെ ആകെ ആസ്തി ഏകദേശം 1,050 കോടി രൂപയാണ്. ബിസിസിഐയിൽ നിന്ന് പ്രതിവർഷം 7 കോടി രൂപയും ഐപിഎല്ലിൽ നിന്ന് 21 കോടി രൂപയുമാണ് കോഹ്ലിയുടെ സമ്പാദ്യം. ഐപിഎല്ലിൽ നിന്ന് മാത്രം അദ്ദേഹം ഇതുവരെ 212 കോടി രൂപയിലധികം സമ്പാദിച്ചു. പൂമ, എംആർഎഫ്, ഔഡി തുടങ്ങിയവയുമായുള്ള ബ്രാൻഡ് ഡീലുകൾ വഴിയും അദ്ദേഹം വർഷംതോറും കോടികൾ സമ്പാദിക്കുന്നു. ഫാഷൻ, സുഗന്ധദ്രവ്യ ബ്രാൻഡായ വൺ8, WROGN, ജിം ശൃംഖലയായ ചിസൽ ഫിറ്റ്നസ്, ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ന്യൂവ റെസ്റ്റോറന്റ് എന്നിങ്ങനെ നിരവധി ബിസിനസ് സംരംഭങ്ങളും അദ്ദേഹത്തിനുണ്ട്.
അനുഷ്ക ശർമ നടി എന്നതിനൊപ്പം നിർമാതാവ് കൂടിയാണ്. 255 കോടി രൂപയാണ് അനുഷ്കയുടെ ഏകദേശ ആസ്തി. സിനിമകൾക്കു പുറമെ പരസ്യങ്ങൾ, വസ്ത്ര ബ്രാൻഡായ നഷ്, നിർമാണ കമ്പനിയായ ക്ലീൻ സ്ലേറ്റ് ഫിലിംസ് എന്നിവയിലൂടെയാണ് അനുഷ്കയുടെ സമ്പാദ്യം ഉയരുന്നത്. ഗുഡ്ഗാവ്, മുംബൈ തുടങ്ങിയയിടങ്ങളിലായി 100 കോടിയിലധികം വിലമതിക്കുന്ന നിരവധി വീടുകളും ഈ ദമ്പതികൾക്ക് സ്വന്തമായുണ്ട്.
virat kohli and anushka sharma, ‘virushka’, are one of india’s richest couples with a combined net worth of ₹1300 crore from cricket, films, and business.
