ഓസ്‌ട്രേലിയൻ ഡാറ്റാ സെന്റർ ഓപ്പറേറ്ററായ എയർട്രങ്ക് ഇന്ത്യയിൽ പുതിയ സൗകര്യം നിർമിക്കാൻ പദ്ധതിയിടുന്നു. നിർമിതബുദ്ധിയുടെ കുതിച്ചുചാട്ടത്തിൽ നിന്നുള്ള വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായാണ് നീക്കമെന്ന് കമ്പനി സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ റോബിൻ ഖുഡയെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യൻ നിർമാണ പദ്ധതികൾ ഇതിനകം തന്നെ ഏറെ പുരോഗമിച്ചതായി അദ്ദേഹം പറഞ്ഞു. രാജ്യത്തെ 1.5 ബില്യൺ ജനസംഖ്യയും ഡിജിറ്റൽ മേഖലയിൽ സജീവമായ യുവാക്കളും ഡാറ്റാ ഇൻഫ്രാസ്ട്രക്ചർ വളർച്ചയ്ക്ക് പ്രധാന വിപണിയാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ബ്ലാക്ക്‌സ്റ്റോൺ ഇൻ‌കോർപ്പറേറ്റഡ് 24 ബില്യൺ ഓസ്‌ട്രേലിയൻ ഡോളർ കരാറിലൂടെ എയർട്രങ്ക് ഏറ്റെടുത്തിരുന്നു. ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി പോലുള്ള എഐ-അധിഷ്ഠിത പ്ലാറ്റ്‌ഫോമുകളിലേക്ക് നിക്ഷേപകർ കോടിക്കണക്കിന് നിക്ഷേപം നടത്തുന്നതിനാൽ ഏഷ്യയിലുടനീളം തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Australian data center operator AirTrunk plans a major expansion into India to meet growing demand driven by the AI boom, citing the country’s large and digitally active population.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version