തമിഴ്‌നാടിന്റെ സ്വപ്നപദ്ധതികളായ കോയമ്പത്തൂർ, മധുര മെട്രോ റെയിൽ പദ്ധതികൾ നിരസിച്ച് കേന്ദ്ര സർക്കാർ. ഇരുനഗരങ്ങളിലേയും ജനസംഖ്യ 20 ലക്ഷത്തിൽ താഴെയാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം പദ്ധതികൾ നിരസിച്ചിരിക്കുന്നത്. മെട്രോ റെയിൽ നയം 2017 പ്രകാരം 20 ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളിലേ മെട്രോ അനുവദിക്കാനാകൂ എന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം വ്യക്തമാക്കി.

തമിഴ്നാട് സമർപിച്ച വിശദ പദ്ധതി റിപ്പോർട്ട് (DPR) കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം തിരിച്ചയച്ചിരിക്കുകയാണ്. 2024 ഡിസംബറിലാണ് സംസ്ഥാനം കോയമ്പത്തൂർ, മധുര മെട്രോകൾക്കായി സമഗ്ര മൊബിലിറ്റി പ്ലാനും പദ്ധതി വിശകലനത്തിന് ആവശ്യമായ ബദൽ വിശകലന റിപ്പോർട്ടും സമർപ്പിച്ചത്. ഈ റിപ്പോർട്ടുകളാണ് കേന്ദ്രം ഇപ്പോൾ തിരിച്ചയച്ചിരിക്കുന്നത്. 

The Central Government rejected the Metro Rail project proposals for Coimbatore and Madurai, citing that the population in both cities falls below the 20 lakh minimum required by the Metro Rail Policy 2017. The DPRs submitted by Tamil Nadu have been returned.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version