റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അടുത്ത മാസം ഇന്ത്യ സന്ദർശിക്കാനിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പുടിനും തമ്മിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ സമുദ്രമേഖലയിലെ സഹകരണം അടക്കമുള്ളവ ചർച്ചയാകും. ചെന്നൈയിലും മുംബൈയിലും കപ്പൽനിർമാണ, കപ്പൽ റിപ്പയർ ക്ലസ്റ്ററുകൾ സ്ഥാപിക്കുന്നതിനുള്ള റഷ്യയുടെ പങ്കാളിത്തം സംബന്ധിച്ചും ഇരുപക്ഷവും ചർച്ച നടത്തും.

മുംബൈ, ചെന്നൈ പോലുള്ള പ്രധാനപ്പെട്ട സാമ്പത്തിക മേഖലകളിൽ റഷ്യൻ പങ്കാളിത്തത്തോടെ കപ്പൽനിർമാണ, കപ്പൽ റിപ്പയർ ക്ലസ്റ്ററുകൾ സ്ഥാപിക്കുന്നത് പരിഗണിക്കുമെന്ന് റഷ്യൻ പ്രസിഡന്റിന്റെ സഹായിയും മാരിടൈം ബോർഡ് ചെയർമാനുമായ നിക്കോളായ് പത്രുഷേവ് ന്യൂഡൽഹിയിൽ പറഞ്ഞു.
മോഡി-പുടിൻ ഉച്ചകോടിയുടെ ഒരുക്കങ്ങൾക്കായാണ് പത്രുഷേവ് ഇന്ത്യയിലെത്തിയിരിക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ദേശീയ സമുദ്ര സുരക്ഷാ കോർഡിനേറ്റർ വൈസ് അഡ്മിറൽ ബിശ്വജിത് ദാസ്ഗുപ്ത, തുറമുഖ, ഷിപ്പിംഗ്, ജലപാതാ മന്ത്രി സർബാനന്ദ സോനോവാൾ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
കപ്പൽ നിർമാണം, തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ, സമുദ്ര ലോജിസ്റ്റിക്സ് എന്നിവയിലെ സഹകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സിവിലിയൻ സമുദ്ര മേഖലയിലെ ഉഭയകക്ഷി സഹകരണം വികസിപ്പിക്കുന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും ചർച്ച ചെയ്തു. മത്സ്യബന്ധനം, യാത്രാ കപ്പലുകൾ എന്നിവയ്ക്കായി നിലവിലുള്ളതോ പുതിയ ഡിസൈനുകൾ വികസിപ്പിക്കുന്നതോ ഉൾപ്പെടെ കപ്പൽ നിർമാണത്തിൽ ഇന്ത്യയ്ക്ക് സംരംഭങ്ങൾ വാഗ്ദാനം റഷ്യയ്ക്കാകുമെന്ന് പത്രുഷേവ് പറഞ്ഞു.
India and Russia are set to discuss Russian participation in establishing shipbuilding and ship repair clusters in Mumbai and Chennai during President Vladimir Putin’s upcoming visit. The talks focus on bolstering bilateral cooperation in the civilian maritime sector, including infrastructure and logistics.
