ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിൽ 1 ജിഗാവാട്ട് AI‑റെഡി ഡാറ്റാ സെന്റർ ശേഷി വികസിപ്പിക്കുന്നതിനായി റിലയൻസ് ഇൻഡസ്ട്രീസ് സംയുക്ത സംരംഭമായ Digital Connexion 11 ബില്യൺ ഡോളർ നിക്ഷേപിക്കും. അഞ്ചു വർഷത്തിനുള്ളിലാണ് നിക്ഷേപം നടപ്പാക്കുകയെന്ന് കമ്പനികളും സംസ്ഥാന സർക്കാരും അറിയിച്ചു.
റിലയൻസിനൊപ്പം കനേഡിയൻ കമ്പനി ബ്രൂക്ക്ഫീൽഡ് കോർപറേഷനും യുഎസ് ആസ്ഥാനമുള്ള റിയൽ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റായ ഡിജിറ്റൽ റിയാലിറ്റിയുമാണ് ഡിജിറ്റൽ കണക്ഷൻ സംയുക്ത സംരംഭത്തിലെ പങ്കാളികൾ. 400 ഏക്കർ വിസ്തൃതിയുള്ള വിശാഖപട്ടണത്തിലെ ക്യാമ്പസിലാണ് എഐ റെഡി ഡാറ്റാ സെന്റർ സ്ഥാപിക്കുക.
നേരത്തെ ഗൂഗിൾ, അദാനി, എയർടെൽ എന്നിവ ചേർന്ന് വിശാഖപട്ടണത്തിൽ എഐ ഡാറ്റാ സെന്റർ ശേഷി വികസിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ രംഗത്തെ മറ്റൊരു വമ്പൻ പദ്ധതിയായി Digital Connexion നിക്ഷേപം നഗരത്തിലേക്ക് എത്തുന്നത്.
Digital Connexion, a joint venture of Reliance Industries, Brookfield, and Digital Realty, announced an $11 billion investment over five years to establish a massive 1 GW AI-ready data centre campus in Visakhapatnam, Andhra Pradesh.
