ഇന്ത്യക്കാരുടെ ബുദ്ധിയും അധ്വാനവും കൊണ്ട് അമേരിക്കയ്ക്ക് ഒരുപാട് ഗുണമുണ്ടായിട്ടുണ്ടെന്ന് സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക്. സെരോദ കോ-ഫൗണ്ടർ നിഖിൽ കാമത്തുമായി സംസാരിക്കുകയായിരുന്നു മസ്ക്. H-1B വിസ ദുരുപയോഗം ചെയ്തതും, മുൻസർക്കാരുകൾ അനുവദിച്ച പല സൗജന്യ പദ്ധതികളും അർഹരല്ലാത്തവർ കൈപ്പറ്റിയതുമൊക്കെയാകാം ട്രംപ് ഭരണകൂടത്തിന്റെ ചില നടപടികൾക്ക് പിന്നിലെന്നും മസ്ക്ക് ചൂണ്ടിക്കാട്ടി. നിഖിൽ കാമത്തിന്റെ “People by WTF” എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ഇലോൺ മസ്ക്. വിദേശ രാജ്യങ്ങളിൽ നിന്നുവന്നവർ അമേരിക്കക്കാരന്റെ ജോലി തട്ടിയെടുത്തു എന്ന വികാരമാണ്, H-1B വിസ നിയമങ്ങൾ കർശനമാക്കിയതെന്ന അഭിപ്രായം തനിക്കില്ല എന്ന് മസ്ക് പറഞ്ഞു. കാരണം മികച്ച ടാലന്റുകളുടെ അഭാവം അമേരിക്കയിലുണ്ട്. ചില പ്രോഗ്രാമുകളിൽ നമുക്ക് നല്ല കഴിവുള്ളവരെ വേണം, അതുകൊണ്ട് ടാലന്റുള്ളവരെ രാജ്യത്തിന് വേണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ അതിർത്തിയിൽ നിയന്ത്രണങ്ങൾ വേണമെന്ന ചിന്താഗതിക്കാരനാണ് താൻ എന്നും മസ്ക്ക് പറഞ്ഞു. ബെയ്ഡൻ ഭരണകാലത്ത് അതിർത്തി വഴി ആർക്കും രാജ്യത്ത് കടക്കാം എന്ന സ്ഥിതിയായിരുന്നു. നിയന്ത്രണങ്ങളില്ലാത്ത അതിർത്തി ഒരു രാജ്യത്തിനും നല്ലതല്ല. അനധികൃത കുടിയേറ്റം ബെയ്ഡന്റെ ഭരണകാലത്ത് ഉണ്ടായത് അതിനാലാണ്. അനധികൃതമായി രാജ്യത്ത് കടന്നുകയറുന്നവർ കോടികളുടെ സൗജന്യങ്ങൾ പറ്റുന്നു, അത് യഥാർത്ഥ ഗുണഭോക്താക്കൾക്ക് തിരിച്ചടിയാകും. അതിനാൽ അതിർത്തികളിൽ നിയന്ത്രണങ്ങൾ ഒരുക്കുന്നത് നല്ലതാണെന്നും മസ്ക്ക് പറഞ്ഞു.
Speaking on Nikhil Kamath’s podcast, Elon Musk stated that the US has immensely benefited from Indian talent, while also discussing border control and H-1B visa issues.
