ഗുജറാത്തിലെ കച്ചിൽ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് പോർട്സ് ആൻഡ് സെസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ കരൺ അദാനി. അദാനി ഗ്രൂപ്പിന്റെ വളർച്ച ഈ രാജ്യത്തിന്റെ വളർച്ചയിൽ നിന്നും വേർതിരിച്ച് നിർത്താൻ കഴിയാത്തതാണെന്ന് ചെയർമാനായ ഗൗതം അദാനി എപ്പോഴും വിശ്വസിക്കുന്നതായും രാജ് കോട്ടിൽവെച്ച് നടന്ന ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഗുജറാത്താണ് അദാനി ഗ്രൂപ്പിന്റെ തുടക്കകാലത്തിന് സാക്ഷിയായ ഭൂമി. വ്യവസായ, ലോജിസ്റ്റിക്‌സ്, ഊർജ കേന്ദ്രങ്ങളിൽ ഒന്നായ കച്ചിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിലാണ് 1.5 ലക്ഷം കോടി രൂപ നിക്ഷേപിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Adani Group investment in Gujarat

ഇന്ത്യയിലെ ഏറ്റവും വ്യാവസായികമായി മുന്നേറിയ സംസ്ഥാനങ്ങളിൽ ഒന്നാണ് ഗുജറാത്തെന്നും കച്ച് പരിവർത്തനത്തിന്റെ ശക്തമായ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു. അദാനി ഗ്രൂപ്പ് ഖവ്ഡയിൽ 37 ഗിഗാവാട്ട് ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഊർജ പാർക്ക് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് വെറും ഊർജ പദ്ധതി മാത്രമല്ല. സാമ്പത്തിക വളർച്ചയും കാലാവസ്ഥാ ഉത്തരവാദിത്തവും ഊർജ സുരക്ഷയും ഒരുമിച്ച് മുന്നേറാമെന്ന ഇന്ത്യയുടെ ലോകത്തോടുള്ള പ്രഖ്യാപനം കൂടിയാണ്. ഖവ്ഡ പദ്ധതി പൂർത്തിയാക്കി 2030ഓടെ 37 ഗിഗാവാട്ട് ശേഷിയും പ്രവർത്തനക്ഷമമാക്കും. അടുത്ത 10 വർഷത്തിനുള്ളിൽ മുന്ദ്ര തുറമുഖത്തിന്റെ ശേഷി ഇരട്ടിയാക്കുമെന്നും കരൺ അദാനി കൂട്ടിച്ചേർത്തു

Adani Group MD Karan Adani announces a massive ₹1.5 lakh crore investment in Kutch, Gujarat. The plan includes developing the world’s largest energy park at Khavda and doubling Mundra Port’s capacity over the next decade to boost India’s logistics and energy security

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version