യൂറോപ്യൻ യൂണിയനുമായുള്ള (EU) ഇന്ത്യയുടെ പുതിയ വ്യാപാര കരാർ രാജ്യത്തെ ഇലക്ട്രോണിക്‌സ് നിർമാണ മേഖലയ്ക്ക് വലിയ അവസരങ്ങൾ തുറക്കുമെന്ന് വിലയിരുത്തൽ. ഈ കരാറിലൂടെ ഏകദേശം 750 ബില്യൺ ഡോളർ മൂല്യമുള്ള യൂറോപ്യൻ ഇലക്ട്രോണിക്‌സ് വിപണിയിലേക്ക് ഇന്ത്യൻ കമ്പനികൾക്ക് മുൻഗണനാപൂർവമായ പ്രവേശനം ലഭിക്കും. ഇതിന്റെ ഫലമായി 2031ഓടെ ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതി 50 ബില്യൺ ഡോളറിലേക്ക് ഉയരുമെന്നാണ് കണക്കുകൂട്ടൽ.

കരാറോടെ ഇന്ത്യൻ നിർമാതാക്കൾക്ക് യൂറോപ്പിലെ ഉയർന്ന സാങ്കേതികവിദ്യയുള്ള യന്ത്രങ്ങൾക്കും ആധുനിക ടെക്‌നോളജികൾക്കും കുറഞ്ഞ ചെലവിൽ പ്രവേശനം ലഭിക്കും. ഇത് സങ്കീർണമായ ഇലക്ട്രോണിക്‌സ് ഉത്ന്നങ്ങളും സെമികണ്ടക്ടറുകളും നിർമിക്കാൻ സഹായകമാകും. ഇതോടെ ‘മെയ് ഇൻ ഇന്ത്യ’ പദ്ധതിക്ക് കൂടുതൽ ശക്തി ലഭിക്കുകയും ഇന്ത്യ ആഗോള ഇലക്ട്രോണിക്‌സ് സപ്ലൈ ചെയിനിൽ നിർണായക കേന്ദ്രമായി മാറുകയും ചെയ്യുമെന്നാണ് വ്യവസായ വിദഗ്ധരുടെ വിലിയിരുത്തൽ.
India signs a landmark deal with the EU, opening access to a $750 billion electronics market. Learn how this will boost India’s exports to $50 billion by 2031