മുംബൈ വാട്ടർ മെട്രോ ഡിസംബർ മുതൽ ഘട്ടം ഘട്ടമായി ആരംഭിക്കുമെന്ന് മഹാരാഷ്ട്ര തുറമുഖ മന്ത്രി നിതേഷ് റാണെ പറഞ്ഞു. മുംബൈ മെട്രോപൊളിറ്റൻ മേഖലയ്ക്കുള്ള ഡിപിആർ ഫെബ്രുവരി 28നകം സമർപ്പിക്കും. 1,200 കോടി രൂപയുടെ പദ്ധതിയിൽ ആറ് മുതൽ എട്ട് വരെ റൂട്ടുകളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വാട്ടർ ടാക്സി പദ്ധതിയുടെ കീഴിൽ, മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ ആറ് മുതൽ എട്ട് വരെ റൂട്ടുകൾ വൈദ്യുതോർജ്ജ ബോട്ടുകളുടെ ശൃംഖലയിലൂടെ ബന്ധിപ്പിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നതായി മന്ത്രി വ്യക്തമാക്കി. ഡിപിആർ സമർപ്പിച്ചുകഴിഞ്ഞാൽ, റൂട്ടുകളുടെ സാധ്യതയെക്കുറിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി ചർച്ച നടത്തുമെന്നും, അന്തിമമാക്കിയ രണ്ട് റൂട്ടുകൾ ആദ്യം നടപ്പാക്കുന്നതിനായി ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Mumbai Water Metro launch

ഏകദേശം 30 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ഇലക്ട്രിക് ബോട്ടുകളാണ് ഉപയോഗിക്കുക. നിലവിലുള്ള ഫെറി സർവീസുകൾക്ക് പുറമേ, ഗേറ്റ്‌വേ ഓഫ് ഇന്ത്യ മുതൽ അലിബാഗ് വരെയുള്ള ജനപ്രിയ റൂട്ടുകളിലും വാട്ടർ മെട്രോ സർവീസ് നടത്തും. റോഡ് തിരക്ക് കുറയ്ക്കുകയും പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുകയുമാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. നാരംഗി-ഖാർവാദേശ്വരി, വസായ്-മീര ഭയാന്ദർ, ഗേറ്റ്‌വേ ഓഫ് ഇന്ത്യ-നവി മുംബൈ എന്നിവ ഉൾപ്പെടെയുള്ളവയാണ് നിർദേശിക്കപ്പെട്ട റൂട്ടുകക്ൾ. മെട്രോപൊളിറ്റൻ പ്രദേശത്തിനുള്ളിൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും യാത്രാ സമയം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട് സ്റ്റേഷനുകൾക്കായി ആകെ 21 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്-മന്ത്രി പറഞ്ഞു.

കൊച്ചി മാതൃകയിലാണ് മുംബൈയിൽ വാട്ടർ മെട്രോ സർവീസ് ആരംഭിക്കുക. ഇതിനായി വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കാനുള്ള ടെൻഡർ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് കഴിഞ്ഞ വർഷം ലഭിച്ചിരുന്നു. ഉൾനാടൻ ജലപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ (IWAI) നിർദ്ദേശപ്രകാരം 11 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 18 നഗരങ്ങളിൽ കെഎംആർഎൽ ഇതിനകം ജലഗതാഗത പഠനങ്ങൾ നടത്തിവരികയാണ്. വാട്ടർ മെട്രോ മുംബൈയിൽ റോഡ്, റെയിൽ, ജലപാത എന്നിവയെ ബന്ധിപ്പിച്ച് ഇന്റർമോഡൽ കണക്ടിവിറ്റി ഉറപ്പാക്കി ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കും. 

Mumbai’s ambitious ₹1,200 crore Water Metro project is set to begin in phases from December 2026. Based on the Kochi model, it will feature electric boats across 21 identified stations.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version