Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സമ്പന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം പിന്തള്ളപ്പെട്ടു
News Update

സമ്പന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം പിന്തള്ളപ്പെട്ടു

സമ്പന്ന സംസ്ഥാനങ്ങളുടെ പട്ടികയിലും , പ്രതിശീർഷ വരുമാനക്കാര്യത്തിലും കേരളം ഏറെ പിന്നിലേക്ക്. . മഹാരാഷ്ട്ര ഒന്നാം സ്ഥാനവും, തമിഴ്നാട് രണ്ടാം സ്ഥാനവും നിലനിർത്തിയപ്പോൾ കർണാടകയെ പിന്തള്ളി ഉത്തർ പ്രദേശ് മൂന്നാമതെത്തി. പ്രതി ശീർഷ വരുമാനത്തിന്റെ കാര്യത്തിലും കേരളം പതിനൊന്നാമതാണ്. മൊത്തം സമ്പദ് വ്യവസ്ഥയുടെ വലിപ്പത്തിൽ കേരളം 11ാം സ്ഥാനത്താണ്. 12.48 ലക്ഷം കോടി രൂപയാണ് കേരളത്തിന്റെ ജിഎസ്ഡിപി. പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിലും 11 ആം സ്ഥാനത്താണ് കേരളം.
News DeskBy News Desk20 February 2026Updated:20 February 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

റിസർവ് ബാങ്ക് പുറത്തു വിട്ട രാജ്യത്തെ സമ്പന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം പിന്തള്ളപ്പെട്ടതു പതിനൊന്നാം സ്ഥാനത്തേക്ക്. മഹാരാഷ്ട്ര ഒന്നാം സ്ഥാനവും, തമിഴ്നാട് രണ്ടാം സ്ഥാനവും നിലനിർത്തിയപ്പോൾ കർണാടകയെ  പിന്തള്ളി ഉത്തർ പ്രദേശ് മൂന്നാമതെത്തി. പ്രതി ശീർഷ വരുമാനത്തിന്റെ കാര്യത്തിലും കേരളം പതിനൊന്നാമതാണ്, ആർബിഐയുടെ ഏറ്റവും പുതിയ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടിലാണീ കണക്കുകൾ.

India’s Richest States Ranking

  2024-25 സാമ്പത്തിക വർഷത്തിലെ കണക്കുകൾ പ്രകാരം 45.32 ലക്ഷം കോടി രൂപയുടെ മൊത്ത സംസ്ഥാന ആഭ്യന്തര ഉത്പാദനവുമായി GSDP രാജ്യത്തെ ഏറ്റവും വലിയ സമ്പന്ന സംസ്ഥാനമെന്ന പദവി മഹാരാഷ്ട്ര നിലനിർത്തി. 31.19 ലക്ഷം കോടിയുമായി തമിഴ്നാട് രണ്ടാം സ്ഥാനം നിലനിർത്തി. വ്യവസായ രംഗത്തെ വളർച്ചയാണ് ഈ സംസ്ഥാനങ്ങളെ മുന്നിലെത്തിക്കുന്നത്. അതേസമയം മുൻവർഷങ്ങളിൽ നാലാം സ്ഥാനത്തായിരുന്ന ഉത്തർപ്രദേശ്, 29.78 ലക്ഷം കോടി രൂപയുടെ ആസ്തിയുമായാണ് കർണാടകയെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് ഉയർന്നത്.  ഇന്ത്യയുടെ ഐടി ഹബ്ബായ കർണാടക (28.84 ലക്ഷം കോടി) ഇതോടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

മൊത്തം സമ്പദ് വ്യവസ്ഥയുടെ വലിപ്പത്തിൽ കേരളം 11ാം സ്ഥാനത്താണ്. 12.48 ലക്ഷം കോടി രൂപയാണ് കേരളത്തിന്റെ ജിഎസ്ഡിപി. പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിലും 11 ആം സ്ഥാനത്താണ് കേരളം. കേരളത്തിലെ പ്രതിശീർഷ വരുമാനം 1.62040 ആണ്.  സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തെ ജനസംഖ്യ കൊണ്ട് ഹരിച്ചാണ് പ്രതിശീർഷ വരുമാനം കണ്ടെത്തുന്നത്

സാമ്പത്തിക വലിപ്പത്തിൽ പശ്ചിമ ബംഗാൾ (18.15 ലക്ഷം കോടി), രാജസ്ഥാൻ (17.04 ലക്ഷം കോടി), തെലങ്കാന (16.41 ലക്ഷം കോടി), ആന്ധ്രാപ്രദേശ് (15.93 ലക്ഷം കോടി), മധ്യപ്രദേശ് (15.03 ലക്ഷം കോടി) എന്നിവരാണ് അഞ്ചു മുതൽ ഒൻപത് വരെയുള്ള സ്ഥാനങ്ങളിൽ. രാജ്യതലസ്ഥാനമായ ഡൽഹി (12.15 ലക്ഷം കോടി) പത്താം സ്ഥാനത്തുണ്ട്.

ഏറ്റവും പിന്നിലുള്ളത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളാണ്. വെറും 4,423 കോടി രൂപ ജിഎസ്ഡിപി ഉള്ള അരുണാചൽ പ്രദേശാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. ത്രിപുര, ഹിമാചൽ പ്രദേശ് എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. അരുണാചൽ പ്രദേശിൽ (4,423 കോടി)യുടെ ആഭ്യന്തര ഉൽപ്പാദനമാുള്ളത്.

വ്യവസായം, ഐടി, സേവന മേഖലകളിലെ വളർച്ചയാണ് വലിയ സംസ്ഥാനങ്ങൾക്ക് തുണയായത്. അതേസമയം, ഭൂപ്രകൃതിയും വ്യവസായങ്ങളുടെ കുറവുമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ സാമ്പത്തികമായി പിന്നിലാക്കുന്നത്.അതേസമയം ഇതിന് മുമ്പ് പുറത്തുവന്ന കണക്കുകൾ പ്രകാരം പ്രതിശീർഷ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും സമ്പന്ന സംസ്ഥാനമായി അടായളപ്പെടുത്തുന്നത് ഗോവയാണ്. ഏറ്റവും കുറഞ്ഞ പ്രതിശീർഷ വരുമാനം രേഖപ്പെടുത്തി ബിഹാർ ഏറ്റവും പിന്നിലായി. 2023-24 സാമ്പത്തിക വർഷത്തിലെ സംസ്ഥാനങ്ങളുടെ പ്രതിശീർഷ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ.

According to the latest RBI report, Kerala ranks 11th in GSDP and per capita income. Maharashtra maintains the top spot, while Uttar Pradesh climbs to 3rd. Get the full list of India’s wealthiest states for FY 2024-25.

Andhra Pradesh GSDP statistics Arunachal Pradesh lowest GSDP state banner Delhi state GDP comparison Himachal Pradesh economic ranking India Indian economy state-wise comparison report Indian state economy growth analysis Industrial growth driving state economies India Karnataka IT hub economy ranking Kerala economic ranking 11th position Kerala per capita income statistics Lowest per capita income state Bihar Madhya Pradesh state economic ranking Maharashtra richest state by GSDP Northeast states economic performance India Per capita income highest state Goa Per capita income ranking Indian states Rajasthan economic size ranking Reserve Bank of India statistical report Richest states in India ranking Service sector and IT sector growth states India State GDP comparison India 2024-25 State-wise GSDP ranking India 2024-25 Tamil Nadu second richest state India Telangana state economy growth Top GSDP states in India list Tripura state economy statistics Uttar Pradesh third largest state economy West Bengal GSDP ranking
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil