Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026

രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

27 May 2026

ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വാട്ടര്‍ ടൂറിസത്തിന്  ചിലക്കൂര്‍ തുരങ്കം
News Update

വാട്ടര്‍ ടൂറിസത്തിന്  ചിലക്കൂര്‍ തുരങ്കം

ആക്കുളം-ചേറ്റുവ ജലപാതയുടെ ഒന്നാം ഘട്ടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, ചിലക്കൂര്‍ തുരങ്കം നവീകരണം സംസ്ഥാനത്തെ വാട്ടര്‍ ടൂറിസത്തിന് ഉണര്‍വേകും. സിയാലിന്റെ നിയന്ത്രണത്തിലുള്ള ക്വിൽ ആണ് പദ്ധതി നടപ്പാക്കുക. ടൂറിസം പദ്ധതിയുടെ ഭാഗമായി ചിലക്കൂരില്‍ ബോട്ട് ജെട്ടിയും ബീച്ച് പാര്‍ക്കും നിര്‍മ്മിച്ചിട്ടുണ്ട്.
News DeskBy News Desk23 February 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ആക്കുളം-ചേറ്റുവ ജലപാതയുടെ ഭാഗമായി വർക്കലയിൽ വെസ്റ്റ് കോസ്റ്റ് കനാല്‍ നവീകരണ പദ്ധതിയിൽ പെട്ട ചിലക്കൂര്‍ തുരങ്കം നവീകരണം കേരളത്തിലെ ജലകേന്ദ്രീകൃത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വേകും. ചിലക്കൂര്‍ തുരങ്കം നവീകരണം സംസ്ഥാനത്തെ വാട്ടര്‍ ടൂറിസം സംരംഭങ്ങൾക്ക്  ഉണര്‍വേകും.  സിയാലിന്റെ നിയന്ത്രണത്തിലുള്ള ക്വിൽ ആണ് പദ്ധതി നടപ്പാക്കുക. ടൂറിസം പദ്ധതിയുടെ ഭാഗമായി ചിലക്കൂരില്‍ ബോട്ട് ജെട്ടിയും ബീച്ച് പാര്‍ക്കും നിര്‍മ്മിച്ചിട്ടുണ്ട്.

Chilakkoor Tunnel Water Tourism

 ചിലക്കൂര്‍ ബീച്ച് പാര്‍ക്കില്‍ ആക്കുളം-ചേറ്റുവ ജലപാതയുടെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 26 ന് ഉദ്ഘാടനം ചെയ്യും. ബീച്ചില്‍ നിരവധി ടൂറിസം സംരംഭങ്ങള്‍ക്കും തുടക്കം കുറിക്കും.

നവീകരണത്തിന്‍റെ ഭാഗമായി ശ്രീനാരായണ ഗുരുവിന്‍റെ ജീവിതവും സന്ദേശവും പ്രതിപാദിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഉള്‍പ്പെടുന്ന ഇലക്ട്രിക് ബോട്ട് സിയാല്‍ പുറത്തിറക്കും. കൊച്ചി ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പായ നവാള്‍ട്ട് ഗ്രീന്‍ മൊബിലിറ്റി ആണ് തുരങ്കത്തിലൂടെയുള്ള യാത്രയ്ക്കായി ഇലക്ട്രിക് ബോട്ട് തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ 20 പേര്‍ക്ക് സഞ്ചരിക്കാനാകും. ഉയര്‍ന്ന തീവ്രതയുള്ള നാല് ലേസര്‍ പ്രൊജക്ടറുകള്‍, നൂതന സൗണ്ട് സിസ്റ്റം, ബാറ്ററി പവര്‍ എന്നിവ സജ്ജീകരിച്ചിട്ടുള്ള ബോട്ടിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ മികച്ച അനുഭവമാകുമെന്നാണ് പ്രതീക്ഷ. തുരങ്കത്തിന്‍റെ ഉപരിതലത്തില്‍ മാപ്പിംഗ് സാങ്കേതികവിദ്യയുള്ള അത്യാധുനിക ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും ഉണ്ട്. 4.5 കോടി രൂപ ചെലവിലാണ് ഇത് നടപ്പിലാക്കിയത്.

സംസ്ഥാന സര്‍ക്കാരിന്‍റെയും കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്‍റെയും (സിയാല്‍) സംയുക്ത സംരംഭമായ കേരള വാട്ടര്‍വേയ്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (ക്വില്‍) ആണ് വെസ്റ്റ് കോസ്റ്റ് കനാല്‍ നവീകരണ പദ്ധതി നടപ്പിലാക്കുന്നത്.

പഴയ നാട്ടുരാജ്യമായ തിരുവിതാംകൂറിന്‍റെ ഉള്‍നാടന്‍ ജലഗതാഗതം സാധ്യമാക്കുന്നതിനായി പൂര്‍ത്തിയാക്കിയ 350 മീറ്റര്‍ എഞ്ചിനീയറിംഗ് അത്ഭുതമാണ് ചിലക്കൂര്‍ തുരങ്കം. പിന്നീട് സംസ്ഥാന സര്‍ക്കാരിന്‍റെ ഉള്‍നാടന്‍ ജലപാത വികസന പദ്ധതിയുടെ ഭാഗമായി ഇത് സഞ്ചാരയോഗ്യമാക്കി പുനഃസ്ഥാപിച്ചു .

വിവിധ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 280 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആക്കുളം-ചേറ്റുവ ജലപാത സംസ്ഥാന സര്‍ക്കാരിന്‍റെ വെസ്റ്റ് കോസ്റ്റ് കനാല്‍ നവീകരണ പദ്ധതിയുടെ പ്രധാന ഭാഗമാണ്. ഇത് പൊതു ഗതാഗതം, ചരക്കുനീക്കം, ടൂറിസം തുടങ്ങിയ മേഖലകളില്‍ വിപുലമായ അവസരങ്ങള്‍ തുറന്ന് കേരളത്തിന്‍റെ സുസ്ഥിരവും സമഗ്രവുമായ വികസനത്തെ ത്വരിതപ്പെടുത്തും.

തെക്കന്‍ കേരളത്തിലെ ഉള്‍നാടന്‍ ജലഗതാഗത്തിന്‍റെ സുപ്രധാന കണ്ണിയായ ചിലക്കൂര്‍ തുരങ്കത്തിന്‍റെ നവീകരണവും വിനോദസഞ്ചാര കേന്ദ്രീകൃത സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നതിലൂടെ പ്രകൃതിസൗന്ദര്യം നിറഞ്ഞ പ്രദേശങ്ങളിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും സന്ദര്‍ശകരെ ആകര്‍ഷിക്കാനും ലക്ഷ്യമിടുന്നു.

Chief Minister Pinarayi Vijayan to inaugurate the first phase of Akkuylam-Chetuva waterway. Explore the renovated Chilakkoor Tunnel featuring high-tech electric boats and laser shows by KWIL.

Akkuylam-Chetuva Waterway banner Chilakkoor Beach Park. Chilakkoor Tunnel cial Electric Boat Kerala Inland Waterways Kerala Kerala Water Tourism KWIL Light and Sound Show Varkala Navalt Green Mobility Pinarayi Vijayan Varkala tourism West Coast Canal
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026

രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

27 May 2026

ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്

27 May 2026

‘മിന്നൽ മാജിക്’ ബ്രാൻഡി ഈ മാസം എത്തുമോ?

27 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്
  • ‘മിന്നൽ മാജിക്’ ബ്രാൻഡി ഈ മാസം എത്തുമോ?
  • $20 ബില്യൺ പദ്ധതിയുമായി Quad

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്
  • ‘മിന്നൽ മാജിക്’ ബ്രാൻഡി ഈ മാസം എത്തുമോ?
  • $20 ബില്യൺ പദ്ധതിയുമായി Quad
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil