രാജ്യത്തെ ടെലിവിഷൻ ഉപയോക്താക്കൾക്ക് ഡിഡി ഫ്രീ ഡിഷ് ചാനലുകൾ ഇനി സെറ്റ്-ടോപ്പ് ബോക്സുകൾ ഇല്ലാതെ തന്നെ നേരിട്ട് കാണാം. ഇതിനായി ഇൻ-ബിൽഡ് സാറ്റലൈറ്റ് ട്യൂണറുകളുള്ള ടെലിവിഷൻ സെറ്റുകൾ കേന്ദ്ര വാർത്താവിതരണ മന്ത്രാലയം പുറത്തിറക്കി. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഈ പുതിയ സംവിധാനം ഉദ്ഘാടനം ചെയ്തത്. ഇതോടെ അധിക വയറിംഗോ പ്രത്യേക റിമോട്ടോ ഇല്ലാതെ തന്നെ പ്രേക്ഷകർക്ക് ചാനലുകൾ ആസ്വദിക്കാനാകും.

ഇതോടൊപ്പം ഗൂഗിൾ, യൂട്യൂബ് എന്നിവയുമായി സഹകരിച്ച് ദേശീയ എഐ സ്കില്ലിംഗ് (AI Skilling) പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ ക്രിയേറ്റീവ് മേഖലയിലുള്ള 15,000 പേർക്ക് ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിംഗ് തുടങ്ങിയ മേഖലകളിൽ എഐ സാങ്കേതികവിദ്യ ഉപയോഗിക്കാൻ ഇതിലൂടെ പരിശീലനം നൽകും. കൂടാതെ കമ്മ്യൂണിറ്റി ക്രിയേറ്റർമാർക്കായി ‘മൈ വേവ്സ്’ (MyWAVES) എന്ന പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമും കേന്ദ്ര സർക്കാർ അവതരിപ്പിച്ചു. ക്രിയേറ്റീവ് സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ.
Ashwini Vaishnaw launches TVs with in-built satellite tuners for DD Free Dish. Learn about the new AI Skilling program with Google and the MyWAVES platform for creators.
